സ്വലാത്ത് വാർഷികവും പി.കെ. ഉസ്താദ് അനുസ്മരണവും നടത്തി.

കരിമ്പം: വെള്ളാരംപാറ മഹല്ല് ജമാഅത്ത് കമ്മിറ്റി എല്ലാ മാസവും നടത്തി വരുന്ന മഹ്ളറത്തുൽ ബദരിയ്യ-സ്വലാത്ത് മജ്‌ലിസിന്റെ വാർഷികവും മഹല്ലിന്റെ ഉപദേഷ്ടാവായിരുന്ന മർഹൂം പി.കെ. ഉസ്താദിന്റെ അനുസ്മരണവും നടത്തി. ബൂസ്വീരി ഗാർഡൻ ജുമാമസ്ജിദിൽ വെച്ച് നടന്ന സ്വലാത്ത് മജ്‌ലിസിന് നൂർ മുഹമ്മദ് മിസ്ബാഹി തട്ടുമ്മൽ നേതൃത്വം നൽകി. സുബൈർ സഖാഫി പുത്തൻതെരു ഉത്ബോധനം...

കുറുമാത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് (ഡി.എച്ച്.ക്യു.) എസ്.ഐ. പുരുഷോത്തമൻ അറക്കലിനെയാണ് ജില്ലാ പോലീസ് മേധാവി ജി.എച്ച്.യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്. കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിലെ 14-ാം വാർഡിൽനിന്ന്‌ മത്സരിക്കുന്ന പി.ലക്ഷ്മണൻ വോട്ടഭ്യർഥിച്ച് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റാണ് പുരുഷോത്തമൻ ഷെയർ ചെയ്തത്. യു.ഡി.എഫ്. അനുകൂല പോസ്റ്റ് ഷെയർ ചെയ്...

ജില്ലയിൽ ഇന്ന് 602 പേർക്ക് കോവിഡ് ; തളിപ്പറമ്പിൽ 21 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇന്ന് (07/10/2020) ജില്ലയില്‍ 602 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 547 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 32 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കംമൂലം 1. കണ്ണൂര്‍...

ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ നാളെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

 കണ്ണൂർ :  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരിട്ടി നഗരസഭയിലും, പടിയൂർ, ആറളം, പായം, അയ്യൻങ്കുന്ന്‌, മുഴക്കുന്ന്, കോളയാട്, ഉളിക്കൽ, പേരാവൂർ,കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലും കൂത്തുപറമ്പ് ,പാനൂർ നഗരസഭകളിലും പട്ടുവം ,കുറുമാത്തൂർ ,കതിരൂർ ,പരിയാരം, മാങ്ങാട്ടിടം ,വേങ്ങാട് ,ചിറ്റാരിപ്പറമ്പ്, പാട്യം കോട്ടയം-മലബാർ പഞ്ചായത്തുകളിലും നാളെ -...

കുറുമാത്തൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ടൗണുകള്‍ അടച്ചിട്ടു

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇളമ്പേരം ,ചൊറുക്കള, പൊക്കുണ്ട് ,തുരുത്തി എന്നിവിടങ്ങളില്‍ കോവിഡ് 19 ഉറവിടങ്ങള്‍ വ്യക്തമല്ലാത്ത ചില പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇന്ന്‌ ( 15.8.20) മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇളമ്പേരം, പൂവ്വം, ചെറുക്കള, പൊക്കുണ്ട് എന്നിവിടങ്ങളിലെ ആസ്പത്രി, മെഡിക്കല്‍ ഷോപ്പ്, പെട്രോള്‍ പമ്പ് ...

പട്ടുവം, പൂമംഗലവും വീട് തകർന്നു:

തളിപ്പറമ്പ :പൂമംഗലം-കാഞ്ഞിരങ്ങാട് റോഡിൽ വീട് പൂർണമായും തകർന്നുവീണു. ചിറമ്മൽ ബാലകൃഷ്ണന്റെ വീടാണ് തകർന്നതെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു . നേരത്തേ മഴയിൽ വീടിന്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാട് പറ്റിയിരുന്നു. ബുധനാഴ്ച രാവിലെ വീട് നിലംപൊത്തുകയായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ബാലകൃഷ്ണന്റെ ഭാര്യയും കുട്ടിയും വീട്ടിനകത്തായിരുന്നു. പൊട്ടിവീഴുന്ന ശ...

കോവിഡ് നിര്‍ദ്ദേശങ്ങളില്‍ അലംഭാവം, തളിപ്പറമ്പിന്റെ സമീപ ടൗണുകളില്‍ വന്‍ തിരക്ക്

കോവിഡ് 19 കണക്കുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുമ്പോഴുo സര്‍ക്കാര്‍ നിര്‍ദ്ധേശങ്ങള്‍ കാറ്റില്‍ പറത്തുകയാണ് ചിലര്‍.സമ്പര്‍ക്ക ഭീതിയിലുള്ള കുറുമാത്തൂര്‍ ടൗണില്‍ സാമൂഹിക അകലം പാലിക്കാതെയാണ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പലയിടത്തും വന്‍ തിരക്ക് ആണ്. പൂവ്വം,പൊയില്‍ ടൗണിലും സമാന സ്ഥിതിയാണ്. പ്ലസ് വണ്‍ ബിരുദ പ്രവേശന സമയം ആയതിനാല്‍ അക്ഷയയു...

മൊബൈൽ ഫോൺ വിതരണം ചെയ്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുറുമാത്തൂരിന്റെ സമീപ പ്രദേശങ്ങളിലുള്ള കുറുമാത്തൂർ GVHSS, കുറുമാത്തൂർ യുപി സ്കൂൾ, കൂനം എ എ ൽപി സ്കൂൾ എന്നിവിടങ്ങളിലായി നിർധരരായ ആറ് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ യൂണിറ്റ് പ്രസിഡന്റ്‌ ഏഷ്യൻ മുസ്‌തഫ വിതരണം ചെയ്തു. പ്രസ്തുത പരിപാടിയിൽ യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ്‌...

എല്ലാവര്‍ക്കും വെള്ളവും വെളിച്ചവും; ദുരിതമനുഭവിക്കുന്ന വീടുകള്‍ക്ക് സഹായ ഹസ്തവുമായി നിര്‍മല ഐ. ടി . ഐ

കുറുമാത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ദുരിതമനുഭവിക്കുന്ന മുന്നൂറോളം വീടുകൾക്ക് സഹായ ഹസ്തവുമായി നിർമല ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ ഫാദർ സി.ടി ജോസിന്റെ നേതൃത്വത്തിൽ കുറുമാത്തൂർ സൗത്ത് യു.പി സ്കൂളിലും മഅദിനുൽ ഉലൂം മദ്രസയിലുമായി നാല് ദിവസത്തെ ദുരിതാശ്വാസ ക്യാമ്പ് നടത്തി. നിർമല ഐ.ടി.ഐ പ്രിൻസിപ്പലും അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും, വിദ്യാർത്ഥികളുമടങ്ങുന...

ദുരിതബാധിത പ്രദേശത്ത് സൗജന്യമായി ഇലക്ട്രിക്കല്‍ റിപ്പയറിംഗിനായി ബന്ധപ്പെടുക

കണ്ണൂർ: വെള്ളം കയറിയതിനെതുടർന്ന് പമ്പ്സെറ്റ്, ഫാൻ, വയറിങ്ങ് പ്ലമ്പിങ്ങ് ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കാൻ പറ്റാത്ത വിധം നഷ്ടപ്പെട്ട കുറുമാത്തൂർ, മുല്ലക്കൊടി, മയ്യിൽ പഞ്ചായത്തുകളിലെ പാവപ്പെട്ടവർക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ പൂർണ്ണമായും സൗജന്യമായി നിങ്ങളുടെ വീട്ടിൽ വന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങൾ റിപ്പയർ ചെയ്യുവാൻ ഗവൺമെൻറ് മെഡിക്കൽ കോളേജ് കണ്ണൂര...