അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് നടപടിക്ക് ഇടയാക്കിയ സംഭവം. എടക്കാടന്‍ ഹൗസില്‍ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോള്‍ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നാണ് ശ്രദ്ധയില്‍ പെട്ടത്.സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്‌പെന്‍സ് ചെയ്തത്.
Suspension of Defaulting Polling Officers