തളിപ്പറമ്പ്: 16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ പിഴയും. കുറുമാത്തൂർ കുന്നിൽ ഹൗസിൽ മഹേഷ് പി കെ(34) എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ വിധി. 7 വകുപ്പുകളിലായാണ് വിധി. 16കാരനെ കൂടാതെ മറ്റൊരു കുട്ടിയേയും ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. അതിൽ ഒരാളുടെ കേസിൽ ആണ് ഇന്ന് വിധി പറഞ്ഞത്.

അതേസമയം മറ്റേ കേസിൽ വിചാരണ തുടരുകയാണ്. 2017 മുതൽ 21 വരെയുള്ള കാലയളവിൽ ഇയാൾ രണ്ടുപേരെയും പീഡിപ്പിക്കുകയായിരുന്നു. അന്ന് ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഓ രഞ്ജിത്ത് കെ ആർ ആണ് കേസിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് എച്ച് ഒ സുരേശൻ ഇ പി കേസിൽ തുടരന്വേഷണം നടത്തി കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് ഷെറി മോള്‍ ജോസ് ഹാജരായി.
Brutal sexual assault of 16-year-old