---
title: "കടുത്ത വേനലിൽ യാത്രക്കാർക്ക് ആശ്വാസം നൽകാൻ തളിപ്പറമ്പിൽ കെഎംസിസിയുടെ തണ്ണീർ പന്തൽ"
english_title: "KMCC's Tanneer Pandal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200555/kmccs-tanneer-pandal"
published_at: "2024-04-23T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66274cc3f3454_news-card.jpg"
keywords: []
---

# കടുത്ത വേനലിൽ യാത്രക്കാർക്ക് ആശ്വാസം നൽകാൻ തളിപ്പറമ്പിൽ കെഎംസിസിയുടെ തണ്ണീർ പന്തൽ

> **Lead Summary:** **തളിപ്പറമ്പ്: **ഖത്തർ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി ഒരുക്കുന്ന തണ്ണീർ പന്തലിന്‌ തളിപ്പറമ്പിൽ തുടക്കമായി. കഴിഞ്ഞ ഏഴ് വർഷമായി തളിപ്പറമ്പ ബസ്റ്റാൻഡ്‌ കേന്ദ്രീകരിച്ച്‌ ഖത്തർ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി നടത്തിവരുന്ന തണ്ണീർ പന്തലാണ് ആരംഭിച്ചത്.കടുത്ത വേനലിൽ പ്രയാസപ്പെടുന്ന യാത്രക്കാർക്ക്‌ ഏറെ ആശ്വാസം പകരുന്നതാണ്‌ ഈ ദാഹജല വിതരണം.

## Article Content

**തളിപ്പറമ്പ്: **ഖത്തർ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി ഒരുക്കുന്ന തണ്ണീർ പന്തലിന്‌ തളിപ്പറമ്പിൽ തുടക്കമായി. കഴിഞ്ഞ ഏഴ് വർഷമായി തളിപ്പറമ്പ ബസ്റ്റാൻഡ്‌ കേന്ദ്രീകരിച്ച്‌ ഖത്തർ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി നടത്തിവരുന്ന തണ്ണീർ പന്തലാണ് ആരംഭിച്ചത്.കടുത്ത വേനലിൽ പ്രയാസപ്പെടുന്ന യാത്രക്കാർക്ക്‌ ഏറെ ആശ്വാസം പകരുന്നതാണ്‌ ഈ ദാഹജല വിതരണം.

കെ എം സി സി കോർഡിനേറ്റർ സി. മുഹമ്മദ്‌ സിറാജാണ്‌ തണ്ണീർ പന്തലിന്‌ നേതൃത്വം നൽകുന്നത്‌.കെഎംസിസി ഖത്തർ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹനീഫ ഏഴാംമെയിൽ, ഫൈസൽ ചെറുക്കുന്നോൻ ,സയ്യിദ് ജാബിർ തങ്ങൾ തുടങ്ങിയവർ തണ്ണീർ പന്തൽ പൊതുജനങ്ങൾക്കായ് തുറന്ന് കൊടുക്കുമ്പോൾ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200555/kmccs-tanneer-pandal)