ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ
Apr 25, 2024 09:08 PM | By Sufaija PP

ആലപ്പുഴ: സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ബിജെപിയില്‍ ചേരാനിരുന്നത് ഇ പി ജയരാജനാണെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചയും പൂര്‍ത്തിയായിരുന്നതാണെന്നും പാര്‍ട്ടി ക്വട്ടേഷന്‍ ഭയന്നാണ് ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാതിരുന്നതെന്നും ശോഭ പറഞ്ഞു.

ഇ പി ജയരാജന്റെ മകന്‍ തനിക്കു മെസേജ് അയച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. പിണറായി വിജയനോളം തലപ്പൊക്കമുള്ള നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ നന്ദകുമാര്‍ ഇടപെട്ട് ശ്രമം നടത്തിയിരുന്നതായി ദിവസങ്ങള്‍ക്കു മുന്‍പ് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് പേരു പറഞ്ഞിരുന്നില്ല. പിന്നീട് പേര് വെളിപ്പെടുത്തുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ പിയുടെ പേര് ഇന്ന് ശോഭാ സുരേന്ദ്രന്‍ വെളിപ്പെടുത്തിയത്.

ഭൂമിക്ക് വേണ്ടി കത്തയച്ചുവെന്നത് ദല്ലാള്‍ നന്ദകുമാര്‍ പറയുന്ന കഥ മാത്രമാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ഒരു കത്തും അയച്ചിട്ടില്ല. നിഴലില്‍ നടക്കാന്‍ നന്ദകുമാറിനെ അനുവദിക്കില്ല. ദല്ലാള്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണം. വിവാദ ഇടനിലക്കാരന്റേത് സ്ത്രീക്കെതിരായ വ്യക്തിഹത്യയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ഡിജിപി മുഖ്യമന്ത്രിയുടെ വീട്ടിലെ അടുക്കളക്കാരനല്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Shobha Surendran

Next TV

Related Stories
കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു

May 4, 2024 09:01 PM

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട്...

Read More >>
പൂക്കോത്ത് തെരുവിലെ തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനവും കളിയാട്ടവും മെയ് 5,6 തീയ്യതികളിൽ

May 4, 2024 08:57 PM

പൂക്കോത്ത് തെരുവിലെ തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനവും കളിയാട്ടവും മെയ് 5,6 തീയ്യതികളിൽ

പൂക്കോത്ത് തെരുവിലെ തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനവും കളിയാട്ടവും മെയ് 5,6 തീയ്യതികളിൽ...

Read More >>
നാട്ടിൽ എങ്ങും വ്യാപകമായി കാണപ്പെടുന്ന അരളിയിൽ മുതൽ കുന്നിക്കുരുവിൽ വരെ മരണകാരണമായ വിഷം

May 4, 2024 02:04 PM

നാട്ടിൽ എങ്ങും വ്യാപകമായി കാണപ്പെടുന്ന അരളിയിൽ മുതൽ കുന്നിക്കുരുവിൽ വരെ മരണകാരണമായ വിഷം

നാട്ടിൽ എങ്ങും വ്യാപകമായി കാണപ്പെടുന്ന അരളിയിൽ മുതൽ കുന്നിക്കുരുവിൽ വരെ മരണകാരണമായ...

Read More >>
ഓൺലൈൻ തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് 12 ലക്ഷത്തിലധികം രൂപ നഷ്ടമായി

May 4, 2024 02:01 PM

ഓൺലൈൻ തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് 12 ലക്ഷത്തിലധികം രൂപ നഷ്ടമായി

ഓൺലൈൻ തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് 12 ലക്ഷത്തിലധികം രൂപ...

Read More >>
കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

May 4, 2024 01:57 PM

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ്...

Read More >>
വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

May 4, 2024 01:55 PM

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന്...

Read More >>
Top Stories










News Roundup