---
title: "കുപ്പത്ത് പട്ടാപ്പകൽ വീടിന്റെ ഗ്രിൽസ് തകർത്ത് മോഷണം: 35 പവനും പണവും കവർന്നു"
english_title: "Theft by breaking the grills of the house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199441/theft-by-breaking-the-grills-of-the-house"
published_at: "2024-04-17T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ffd756374c_news-card.jpg"
keywords: []
---

# കുപ്പത്ത് പട്ടാപ്പകൽ വീടിന്റെ ഗ്രിൽസ് തകർത്ത് മോഷണം: 35 പവനും പണവും കവർന്നു

> **Lead Summary:** **തളിപ്പറമ്പ്: **കുപ്പത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, 35 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. കുപ്പം മരത്തക്കാട്ടെ ബത്താലിഫാത്തിമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രാവിലെ ഇവര്‍ വീടുപൂട്ടി ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയിരുന്നു.

## Article Content

**തളിപ്പറമ്പ്: **കുപ്പത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, 35 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. കുപ്പം മരത്തക്കാട്ടെ ബത്താലിഫാത്തിമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രാവിലെ ഇവര്‍ വീടുപൂട്ടി ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയിരുന്നു.

തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. ഗ്രില്‍സ് തകര്‍ത്ത് അടുക്കളവഴിയാണ് കള്ളന്‍ അകത്തുകടന്നതെന്ന് സംശയിക്കുന്നു. കിടപ്പുമുറിയിലെ അലമാര തുറന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. അടുക്കളയില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199441/theft-by-breaking-the-grills-of-the-house)