---
title: "നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ"
english_title: "LDF candidate MV Jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201181/ldf-candidate-mv-jayarajan"
published_at: "2024-04-25T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a7a10d2ce3_news-card.jpg"
keywords: []
---

# നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

> **Lead Summary:** **കണ്ണൂർ: **നിശബ്ദ പ്രചാരണ ദിവസമായ വ്യാഴാഴ്ച വോട്ടുറപ്പിക്കാൻ അവസാന ഘട്ട പര്യടനം നടത്തി എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ. രാവിലെ കണ്ണൂർ ഹാർബറിൽ മൽസ്യ തൊഴിലാളികളെ കണ്ട് വോട്ടഭ്യാർത്ഥിച്ചു. തുടർന്ന് കണ്ണൂർ മണ്ഡലത്തിലും ഉച്ച കഴിഞ്ഞ് ഇരിക്കൂർ മണ്ഡലത്തിലും വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു.

## Article Content

**കണ്ണൂർ: **നിശബ്ദ പ്രചാരണ ദിവസമായ വ്യാഴാഴ്ച വോട്ടുറപ്പിക്കാൻ അവസാന ഘട്ട പര്യടനം നടത്തി എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ. രാവിലെ കണ്ണൂർ ഹാർബറിൽ മൽസ്യ തൊഴിലാളികളെ കണ്ട് വോട്ടഭ്യാർത്ഥിച്ചു. തുടർന്ന് കണ്ണൂർ മണ്ഡലത്തിലും ഉച്ച കഴിഞ്ഞ് ഇരിക്കൂർ മണ്ഡലത്തിലും വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു.

പയ്യാമ്പലം ഉർസുലേൻ കോൺവെന്റ്. തോട്ടട മറാത്തി കോളനി, കുറുവ തണൽ, തോടട സമാജ് വാദി കോളനി എന്നിവിടങ്ങളിലുമെത്തി. കഴിഞ്ഞ ഫ്രബ്രവരി 27ന് തുടങ്ങിയ പര്യടനത്തിന്റെ ഭാഗമായി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചിരുന്നു. സ്ഥാപനങ്ങൾ സന്ദർശിച്ചതിന് പുറമെ നിരവധി കുടുംബയോഗങ്ങളിലും ജയരാജനെത്തി വോട്ടർമാരെ നേരിട്ട് കണ്ടിരുന്നു. എൽഡിഎഫ് നേതാക്കളായ പിവി ഗോപിനാഥ്, കെ ഷഹറാസ്, പി ദിനേശൻ, വൈഷ്ണവ് മഹേന്ദ്രൻ എന്നിവരും കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201181/ldf-candidate-mv-jayarajan)