പരിയാരത്ത് ഒമ്പതുവയസ്സുകാരന് പീഡനം

പരിയാരത്ത് ഒമ്പതുവയസ്സുകാരന് പീഡനം; മദ്രസാധ്യാപകനെതിരെ കേസ് പരിയാരം: ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെതിരെ കേസെടുത്തു. പരിയാരം തിരുവട്ടൂരിലെ മദ്രസാധ്യാപകന്‍ പന്നിയൂരിലെ റസാഖിനെതിരെയാണ് പരിയാരം പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. കഴിഞ്ഞമാസം ഓണ്‍ലൈന്‍ പഠനത്തിലെ സംശയം തീര്‍ക്കാനെത്തിയപ്പോഴാണ് ഇയാള്‍ കുട്ടിയെ...

കാറ്റിലും മഴയിലും വീടിന് മുകളില്‍ തെങ്ങ് വീണ് നാശനഷ്ടം

ആന്തൂര്‍: ഇന്നലെ രാത്രിയില്‍ ഉണ്ടായ കാറ്റിലും മഴയിലും കാനൂല്‍ -ഉടുപ്പയില്‍ തെങ്ങ് വീണ് തകര്‍ന്ന വീട് ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ സന്ദര്‍ശിച്ചു. ഉടുപ്പയില്‍ താമസിക്കുന്ന കാനോട്ടത്തില്‍ യശോദയുടെ വീടിന്റെ മുകളിലാണ് തെങ്ങ് കടപുഴകി വീണത്. അപകടത്തില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും...

പറശ്ശിനിക്കടവ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിയവര്‍ നിരീക്ഷണത്തില്‍ പോവണം

മാങ്ങാട്ടുപറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആഗസ്ത് 11ന് ചികില്‍സയ്‌ക്കെത്തിയ കുറുമാത്തൂര്‍ സ്വദേശിനിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്നേദിവസം ആശുപത്രിയിലെത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും രീതിയിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാ...

പറശ്ശിനി മടപ്പുരയില്‍ വെള്ളം കയറി

പറശ്ശിനിക്കടവ് :കനത്ത മഴയിൽ പറശ്ശിനി പുഴ കരകവിഞ്ഞൊഴുകുകയാണ്. പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന്റെ അകത്ത് വെള്ളം കയറി. ശ്രീകോവിലിന്റെ തറ വരെ വെള്ളം കയറിയിട്ടുണ്ട്. മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. വളപട്ടണം പുഴയുടെ ഇരുകരകളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്.

എം.വി.ആര് ആയുര്വേദ മെഡിക്കല് കോളേജ് കോവിഡ് 19 പശ്ചാത്തലത്തില് വിവിധ വിഷയങ്ങളെ ആസ്പദമാക്കി വെബിനാര് സീരീസ് ആരംഭിച്ചു.

എം.വി.ആര് ആയുര്വേദ മെഡിക്കല് കോളേജ് കോവിഡ് 19 പശ്ചാത്തലത്തില് വിവിധ വിഷയങ്ങളെ ആസ്പദമാക്കി വെബിനാര് സീരീസ് ആരംഭിച്ചു. പ്രഗല്ഭരായ ഭിഷഗ്വരന്മാരാണ് വെബിനാര് സീരീസില് പ്രബന്ധം അവതരിപ്പിക്കുന്നത്. ജൂലൈ 1 ന് ഓണ്ലൈന് സൂം പ്ലാറ്റ് ഫോം വഴി വെബിനാര് സീരീസിന്റെ ഉത്ഘാടനം നടത്തപ്പെട്ടു. എം.വി.ആര് ആയുര്വേദ മെഡിക്കല് കോളേജ് ഡയരക്ടര് പ്രൊഫ.ഇ.കുഞ്ഞിരാ...

ലോക പരിസ്ഥിതി ദിനത്തില്‍ പറശ്ശിനിക്കടവ് സ്‌നേയ്ക്ക് പാര്‍ക്കില്‍ ട്രീ-ചലഞ്ച് പരിപാടി സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി, ജൂൺ 5 ന് "MVR  സ്നേയ്ക്ക് പാർക്ക് &സൂ" #treechallenge പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ വീട്ടിൽ ഒരു തൈ നട്ടു കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകുക എന്നതായിരുന്നു ഈ ക്യാംപെയിനിന്റെ ഉദ്ദേശ്യം. പ്രമുഖ നാടക-ചലച്ചിത്ര താരം ശ്രീ. സന്തോഷ് കീഴാറ്റൂർ ലക്ഷ്മീ തരു മരത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ജീവവായ...

തരിശു നിലം പൊന്നു വിളയിക്കാന്‍ -എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പറശ്ശിനിക്കടവ് സമഗ്ര പദ്ധതി ആരംഭിച്ചു.

സംസ്ഥാന ഗവണ്‍മെന്‍റ് 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി കോവിഡ് 19 ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ആന്തൂര്‍ വില്ലേജിലെ തലുവില്‍ ഗ്രാമത്തില്‍ വിവിധ കാര്‍ഷിക പദ്ധതികളുടെ ഭാഗമായി നെല്‍കൃഷി ആരംഭിച്ചു. എടക്കാടന്‍ രാഘവന്‍റെയും മറ്റും കൈവശമുള്ള 5 ഏക്കര്‍ തരിശ് വയലിലാണ് 'ഉമ' ഇനത്തില്‍പ്പെട്ട നെല്‍വിത്തിട്ട് പദ്ധതി ആരംഭിച്ചത്. ആദ്യ നെല്‍വിത്തിടല്‍ എം.വി...

എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ മൊബൈല്‍ ക്ലിനിക്ക് ആരംഭിച്ചു.

എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ മൊബൈല്‍ ക്ലിനിക്ക് ആരംഭിച്ചു. മൊബൈല്‍ ക്ലിനിക്കിന്‍റെ ഉത്ഘാടനം തളിയില്‍ എ.കെ.ജി.വയനശാലയില്‍ വെച്ച് ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ പ്രൊഫ. ഇ.കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. ഉത്ഘാടന ചടങ്ങില്‍ ആന്തൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ കെ.രവീന്ദ്രന്‍, കെ . നാരായണന്‍ , വസന്ത കുമാരി തുടങ്ങിയവരും കൂടാതെ എം...

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ കോവിഡ് 19 നിരീക്ഷണ കേന്ദ്രമാക്കി

സംസ്ഥാന ആയുഷ് വകുപ്പിന്‍റെയും , ജില്ലാ ഭരണകൂടത്തിന്‍റെയും, ആന്തൂര്‍ മുന്‍സിപാലിറ്റിയുടേയും നേതൃത്വത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തി ചേര്‍ന്നിട്ടുള്ളവരെ കോവിഡ് 19 നിരീക്ഷണത്തിനുവേണ്ടി എം.വി.ആര്‍ ആയുര്‍വേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റല്‍ ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രവര്ത്തിക്കുവാന്‍ തുടങ്ങി.  ബാംഗ്ലൂര്, ചെന്നൈ യില്‍ നിന്നെത്തിയ 11 പേര്ക്കാണ് ഇവിടെ...

പാപ്പിനിശ്ശേരിക്ക് ആശ്വാസം; നിരീക്ഷണത്തിലുള്ള ബാര്‍ബറുടേതടക്കം 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ കോവിഡ് സ്ഥിരീകരിച്ച വേളാപുരം സ്വദേശിയുടെ മുടിമുറിക്കാൻ ചെന്ന ബാർബറുടേതടക്കം പത്ത് പേരുടെ പരിശോധനാ ഫലമാണ് കോവിഡ് ബാധയില്ല എന്ന് സ്ഥിരീകരിച്ചത്. ഇനി ഒരാളുടെ ഫലം ലഭിക്കാനുണ്ട്‌ എന്ന് സ്ഥിരീകരിച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. കോവിഡ് പോസിറ്റിവ് ആയ ആളുടെ മുടി മുറിച്ച ബാർബർ തൊട്ടടുത്തുള്ള ആളുകളുടെയും മുടി മുറിച്...