News Section: ചെങ്ങളായി

അനുമോദിച്ചു.

October 8th, 2020

SKSSF മെഡിക്കൽ വിംഗ് MEEM സംസ്ഥാന വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട Dr. പി.ടി.എ. കബീർ ശ്രീകണ്ഠാപുരത്തിനെ SYS ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അനുമോദിച്ചു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം SYS ജില്ലാ വർക്കിംഗ് സെക്രട്ടറി സത്താർ വളക്കൈ കൈമാറി. ശൗക്കത്തലി അസ്അദി, മുത്തലിബ് ഫൈസി, ഹാഫിള് സഹൽ അസ്അദി, Dr. അറഫാത്ത്, അൻസാർ എ.പി സംബന്ധിച്ചു.

Read More »

കുറുമാത്തൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ടൗണുകള്‍ അടച്ചിട്ടു

August 15th, 2020

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇളമ്പേരം ,ചൊറുക്കള, പൊക്കുണ്ട് ,തുരുത്തി എന്നിവിടങ്ങളില്‍ കോവിഡ് 19 ഉറവിടങ്ങള്‍ വ്യക്തമല്ലാത്ത ചില പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇന്ന്‌ ( 15.8.20) മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇളമ്പേരം, പൂവ്വം, ചെറുക്കള, പൊക്കുണ്ട് എന്നിവിടങ്ങളിലെ ആസ്പത്രി, മെഡിക്കല്‍ ഷോപ്പ്, പെട്രോള്‍ പമ്പ് ഒഴികെയുള്ള മുഴുവന്‍ വ്യാപാര - വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടു. കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്ന് ആരും പുത്തേക്ക് പോവുകയോ അകത്തേക്ക് പ്രവേശനമോ ഉണ്ടായിരിക്കില്ല. കണ്ടയിന...

Read More »

മലയോര മേഖലകളില്‍ വെള്ളപ്പൊക്കം;തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു; ശ്രീകണ്ഠപുരം ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിലായി.

August 8th, 2020

കണ്ണൂരിലെ മലയോര മേഖലകളില്‍ വെള്ളപ്പൊക്കം; തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു ശ്രീകണ്ഠപുരം,ചെങ്ങളായി,പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. ശ്രീകണ്ഠപുരം ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിലായി. ചെങ്ങളായി മേഖലയില്‍ വീടുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കുടിയാന്‍മലയിലും വഞ്ചിയത്തും ഉരുള്‍പൊട്ടല്‍ 500 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

Read More »

SYS പഴയങ്ങാടി ശാഖ അടുക്കള തോട്ടം ഉദ്ഘാടനം ചെയ്തു.

June 2nd, 2020

ശ്രീകണ്ഠാപുരം: SYS പഴയങ്ങാടി ശാഖ പഴയങ്ങാടി മഹല്ലിൽ നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം മെയ് 30ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്നു.പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉസ്താദ് ശറഫുദ്ധീൻ ലതീഫി പ്രാർത്ഥന നടത്തി.പദ്ധതിയുടെ പഠന സഹായി പുസ്തക പ്രകാശനം ഉസ്താദ് ശൗക്കത്തലി അൽ അസ്അദി നിർവ്വഹിച്ചു. കുഷി വകുപ്പ് അസിസ്റ്റൻ്റ് ഡയരക്ടർ എ. സുരേന്ദ്രൻ സർ ഓൺലൈൻ കോഴ്സിന് നേതൃത്വം നൽകി. കെ.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.പി.മുഹമ്മദ് മാസ്റ്റർ,സത്താർ വളക്കൈ,വി.പി.മൂസാൻ,...

Read More »

SYS പഴയങ്ങാടി ശാഖ അടുക്കള തോട്ടം ഉദ്ഘാടനം ഇന്ന്.

May 30th, 2020

ശ്രീകണ്ഠാപുരം: SYS പഴയങ്ങാടി ശാഖ പഴയങ്ങാടി മഹല്ലിൽ നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം മെയ് 30ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉസ്താദ് ഷറഫുദ്ധീൻ ലത്വീഫി പ്രാർത്ഥന നടത്തും.പദ്ധതിയുടെ പഠന സഹായി പുസ്തക പ്രകാശനം ഉസ്താദ് ശൗക്കത്തലി അൽ അസ്അദി നിർവ്വഹിക്കും. കുഷി വകുപ്പ് അസിസ്റ്റൻ്റ് ഡയരക്ടർ എ. സുരേന്ദ്രൻ സർ ഓൺലൈൻ കോഴ്സിന് നേതൃത്വം നൽകും.കെ.പി. അബ്ദുറഹിമാൻ,പി.ടി. മുഹമ്മദ് മാസ്റ്റർ, വി.പി.മൂസാൻ,മുത്തലിബ് ഫൈസി,Dr...

Read More »

ബൂസ്വീരി ഗാര്‍ഡന്‍ യൂണിറ്റ് SSF, SYS റമളാന്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

April 27th, 2020

കരിമ്പം:ലോക്ക് ഡൗൺ കാലത്തെ റമളാനിൽ വെള്ളാരംപാറ മഹല്ലിലെ നൂറ് വീടുകളിൽ ബൂസ്വീരി ഗാർഡൻ യൂണിറ്റ് SSF, SYS വക ഇഫ്താർ കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം അൽ മഖർ സെക്രട്ടറി അബ്ദുസ്സമദ് അമാനി വെള്ളാരംപാറ മഹല്ല് കമ്മിറ്റി ഭാരവാഹികളെ ഏൽപ്പിച്ചു കൊണ്ട് നിർവഹിച്ചു.അൻവർ സാദത്ത്,സമീർ. സി.വി, മുഹമ്മദലി.വി.പി.,സമീർ.ടി.വി,ഹംസ.ആർ.പി,റഫീഖ്.പി.കെ, മുഹമ്മദലി.കെ,ഫൈസൽ.സി, മുനീർ.സി.കെ, ലത്തീഫ് മന്ന തുടങ്ങിയവർ നേതൃത്വം നൽകി.

Read More »

കണ്ണൂരില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക്‌

April 22nd, 2020

കണ്ണൂർ : കണ്ണൂരിൽ ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത് ഏഴ് പേർക്കാണ് .കോട്ടയം മലബാർ സ്വദേശികളായ രണ്ട് പേർക്കും കോളയാട്, പത്തായക്കുന്ന്, മൊകേരി,കണിച്ചാർ , ചെങ്ങളായി എന്നിവിടങ്ങളിലെ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.   4 പേർ ദുബായിൽ നിന്ന് വന്നവരാണ്. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്ങളായി സ്വദേശിനി നിസാമുദീനിൽ പോയവരുടെ കൂടെ ട്രെയിനിൽ വന്നപ്പോഴാണ് രോഗം പകർന്നത്   ഒരു വീട്ടിലെ 10 പേർ ഉൾപ്പെടെയുള്ളവർക്ക് സമ്പർക്കം വഴിരോഗബാധയുണ്ടായതിനെ തുടർന്നായിരുന്നു ജില്ലയിൽ വലിയ തോതിൽ പരിശ...

Read More »

ഇരിക്കൂറില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

April 20th, 2020

ഇരിക്കൂറില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ. പടിയൂർ സ്വദേശി രാജു ആണ് പിടിയിലായത്. രണ്ടാം ഭാര്യയുടെ മകളുടെ ആറുവയസുള്ള കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.   കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കാസർക്കോട് ജില്ലക്കാരനായ ഇയാള്‍ ഏതാനും വർഷം മുൻപ് ജോലിക്കായി പടിയൂരിലെത്തിയതായിരുന്നു. ഇവിടെ വെച്ച് രണ്ടാം വിവാഹം കഴിച്ച് ഭാര്യയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.   ഈ വീട്ടില്‍ രണ്ടാം ഭാര്യയുടെ മകളും അവരുടെ മക്കളും ഉണ്ട്. ഇവരുടെ ആറുവയസുള്ള കുട്ടിയെയാണ് റബ്ബർ തോട്ടത്തി...

Read More »

വെള്ളാരംപാറ മഹല്ല് ജമാഅത്ത് കമ്മിറ്റി ബൂസ്വീരി ജുമാമസ്ജിദ് പരിസരത്ത് ഹാന്‍ഡ് വാഷിംഗ് പോയിന്റ് സ്ഥാപിച്ചു

March 20th, 2020

വെള്ളാരംപാറ:കോവിഡ് 19 പ്രതിരോധത്തിന് സംസ്ഥാനത്ത് ആചരിക്കുന്ന ബ്രേക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി വെള്ളാരം പാറ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൂസ്വീരി ജുമാമസ്ജിദ് പരിസരത്ത് ഹാന്ഡ് വാഷിംഗ് പോയന്റ് സ്ഥാപിച്ചു. മഹല്ല് ഖത്തീബ് സുബൈര്‍ സഖാഫി പുത്തന്‍തെരു ഉത്ഘാടനം ചെയ്തു. ലത്തീഫ് മന്ന, ഹംസ. ആര്‍.പി. തുടങ്ങിയവര്‍ പങ്കെടുത്തു

Read More »

SKSSF ശ്രീകണ്ഠാപുരം പറവകൾക്കൊരു പാനപാത്രം

March 9th, 2020

ശ്രീകണ്ഠപുരം: SKSSF ശ്രീകണ്ഠാപുരം ശാഖ കമ്മിറ്റിയുടെ പറവകൾക്കൊരു പാനപാത്രം ശാഖാതല ഉൽഘാടനം SYS ഏരിയ സെക്രട്ടറി മുത്തലിബ് ഫൈസി നിർവഹിച്ചു.മേഖല വിഖായ കൺവീനർ ഷബീബ് പള്ളിപ്പാത്ത്, ശാഖ ഭാരവാഹികളായ ഫർഷാദ് , ഷഹീം , നദീം , റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

Read More »