Categories
headlines

സ്കോളർഷിപ്പ് ആട്ടിമറിക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

തളിപ്പറമ്പ് :ന്യൂനപക്ഷ സ്കോളർഷിപ്പ് ജനസംഖ്യ ആനുപാതികമായി വീതിച്ചു നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ദിനം ആചരിച്ചു. മുസ്ലിംകൾ ക്ക് വേണ്ടി ഉണ്ടാക്കിയ പദ്ധതി ആ രീതിയിൽ തന്നെ നടപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് ചേലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഹാരിസ് ടി എം അദ്യക്ഷത വഹിച്ചു. മുനിസിപ്പൽ പ്രസിഡന്റ്‌ ഖാലിദ് കുപ്പം, സി. അഷ്റഫ്, ആഷിക്, ഇബ്രാഹിം, മുഹമ്മദ്‌ എം വി, മുഹമ്മദ്‌ ടി പി, ഇജാസ് ഖാൻ, ജലാൽ, മൂസാൻ സി എച്ച് എന്നിവർ നേതൃത്വം നൽകി. ഖാലിദ് കുപ്പം സ്വാഗതവും മുഹമ്മദ്‌ എം വി നന്ദിയും പറഞ്ഞു.

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

RELATED NEWS

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP