മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Apr 26, 2024 11:24 AM | By Sufaija PP

ന്യൂഡൽഹി: മുസ്ലീം വിരുദ്ധ പ്രസം​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മുസ്ലിം സമുദായത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. മതത്തിന്‍റെ പേരിൽ പ്രധാനമന്ത്രി വോട്ട് തേടിയെന്നും അതുകൊണ്ട് പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

അതേസമയം രാജസ്ഥാൻ പ്രസംഗത്തിന്‍റെ പേരിൽ പ്രധാനമന്ത്രി വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ മുസ്ലിങ്ങളെ കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും നുഴഞ്ഞു കയറ്റക്കാർ എന്നും പ്രധാനമന്ത്രി അധിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു.

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലും കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരെ കോട്ടയത്ത് വെച്ച് നടത്തിയ പ്രസം​ഗത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പരാതി നൽകിയത്.

The High Court will consider the complaint against the Prime Minister

Next TV

Related Stories
മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

May 6, 2024 03:05 PM

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്...

Read More >>
പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ

May 6, 2024 03:04 PM

പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ

പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച...

Read More >>
ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

May 6, 2024 03:00 PM

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം...

Read More >>
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ് മുടങ്ങി

May 6, 2024 11:28 AM

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ് മുടങ്ങി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ്...

Read More >>
പയ്യന്നൂരിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: യുവതിയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് സൂചന

May 6, 2024 11:24 AM

പയ്യന്നൂരിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: യുവതിയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് സൂചന

പയ്യന്നൂരിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: യുവതിയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന്...

Read More >>
കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

May 6, 2024 09:20 AM

കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം...

Read More >>
Top Stories

News Roundup