കണ്ണൂർ ആസ്റ്റര്‍ മിംസിനെതിരെ വ്യാജ പ്രചരണം നടത്തിയ അമീര്‍ മുനീറിനെ അറസ്റ്റ് ചെയ്തു

By | Friday October 30th, 2020

SHARE NEWS

കണ്ണൂര്‍ : കോവിഡ് 19 രോഗ നിർണയം തുടങ്ങിയ കാലം മുതൽ കേരളത്തിൽ കോവിഡ് 19 പോസിറ്റീവ് ആയ രോഗികളെ സ്വീകരിക്കാനും ശുശ്രൂഷിക്കാനും തയ്യാറായിട്ടുള്ള ആശുപത്രികൾ പ്രഥമസ്ഥാനം ആസ്റ്റർ മിംസ് കണ്ണൂരിനാണെന്നു സർക്കാർ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. രോഗികളുടെ ശൂശ്രൂഷ യുമായി ബന്ധപ്പെട്ട് അന്യായവും വാസ്ഥവ വിരുദ്ധവുമായ നിരവധി കുപ്രചരണങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ച അമീർ മുനീർ A2Z എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു.

മരണം സംഭവിക്കുന്ന രോഗികളില്‍ കോവിഡ് 19 പോസറ്റീവാക്കി റിസൾട്ട് നല്‍കുകയും ആന്തരിക അവയവങ്ങള്‍ എടുത്തു മാറ്റുകയും ചെയ്യുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തി ജനഹൃദയങ്ങൾ ആശങ്കയും ഭീതിയും ഉണ്ടാക്കിയതിനെതിരെ മാനേജ്മെന്റ് നൽകിയ പരാതിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൂടാതെ ഇത്തരം അപവാദ പ്രചരണം നടത്തിയ ഏതാനും വ്യക്തികള്‍ക്കെതിരെയും മാനേജ്മെന്റിന്‍റെ പരാതിയില്‍ സൈബർസെല്ലിന്‍റെ സഹായത്തോടെ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read