കോവിഡ് കാലത്തെ ഇരട്ടനീതി, തളിപ്പറമ്പില്‍ പ്രതിഷേധം ശക്തം

By | Thursday August 27th, 2020

SHARE NEWS

തളിപ്പറമ്പ്: അടച്ചിടലിന് 21 ദിവസം. കടകള്‍ തുറന്നാല്‍ കോവിഡ് വ്യാപനം .എന്നാല്‍ അതേ സമയം സഹകരണ വീവേഴ്‌സിന്റെ തുണി വില്‍പനയും കൃഷി വകുപ്പിന്റെ പച്ചക്കറി ച്ചന്തയും നടത്തുന്നതിന് ഒരു തടസ്സവുമില്ല.

തളിപ്പറമ്പിലെ കാര്യങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയാണ്.കണ്ടയ്ന്‍ മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധിക്കുമെന്നിരിക്കെ ആണ് ഈ ഇരട്ടനീതി.

തളിപ്പറമ്പിലെ അടച്ചിടല്‍ മൂന്നാഴ്ച്ച പിന്നിട്ടിട്ടും അനുകൂല നിലപാട് എടുക്കാത്ത അധികാരികളുടെ ഇരട്ടനയത്തോട് ശക്തമായി പ്രതിഷേധിക്കുകയാണ് വ്യാപാരികള്‍. വ്യാപാരികള്‍ വില്‍ക്കുമ്പോള്‍ മാത്രമാണോ കോവിഡ് വ്യാപിക്കുന്നത് എന്നാണ് വ്യാപാരികളുടെ ചോദ്യം.

കൃഷി വകുപ്പിന്റെ ഓണ സമൃദ്ധി എന്ന പേരില്‍ നാളെ മുതല്‍ കൂവോട് കൃഷിഭവനില്‍ പഴം പച്ചക്കറി വില്‍പ്പനക്കും അനുമതി കൊടുത്തിട്ടുണ്ട്. തളിപ്പറമ്പിലെ തന്നെ നെയ്ത്ത് സൊസൈറ്റിയിലെ ഉല്‍പന്നങ്ങള്‍ റിബേറ്റ് നിരക്കില്‍ വില്‍പന നടത്തി തൊഴിലാളികളെ സഹായിക്കാന്‍ കാണിക്കുന്നതിലെ യുക്തി വ്യാപാരികളോട് കാണിക്കാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണിലുള്ള ജനങ്ങളെ കൂവോടേക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യപോസ്റ്ററുകള്‍ സോഷ്യല്‍മീഡിയകളില്‍ സജീവമാണ്. ഇത് അധികാരികളുടെ അറിവോടെയല്ലെന്ന് പറയാനാകുമോ…

ഒരേ നാട്ടിലെ ഇരട്ടനീതി കാണിക്കുന്ന ഭരണ കുടത്തിനെ നിതിരെ ശക്തമായി പ്രതികരിക്കും എന്ന് വ്യാപാരി വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് റിയാസ് പറഞ്ഞു.

വ്യാപാരികള്‍ക്ക് അനുകൂലമായി നിരവധി രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതോസമയം തളിപ്പറമ്പില്‍ അനന്തമായികട അടച്ചിടല്‍തുടരുകയും ജനജീവിതംസ്തംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ന് 11.30 ന് ബന്ധപ്പെട്ടവരുടെ യോഗംവിളിച്ച് ചേര്‍ക്കാന്‍ ജില്ലകലക്ടര്‍ തിരുമാനിച്ചിട്ടുണ്ട്.

ജയിംസ്മാത്യു mla,അള്ളാകുളംമഹമ്മൂദ്,സബ്ബകല്കടര്‍ ഇലക്യ IAS. DYSP രത്‌നകുമാര്‍,തഹസിദാര്‍. ആരോഗ്യവകുപ്പ്‌മോധാവികള്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read