വ്രതവിശുദ്ധിയുടെ പുണ്യവുമായി ഈദുല്‍ ഫിത്തര്‍

By | Saturday May 23rd, 2020

SHARE NEWS

മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കെ വീണ്ടുമൊരു ഈദുല്‍ ഫിത്തര്‍ കൂടി സമാഗതമായി.സ്നേഹവും സഹിഷ്ണുതയും സൗഹാര്‍ദ്ദവും പങ്ക് വെക്കപ്പെടുന്ന ലോകത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് ഈദ് ആഘോഷങ്ങള്‍.രണ്ട് ആഘോഷങ്ങളാണ് മുസ്ലിംകള്‍ക്കുള്ളത്.ഈദുല്‍ ഫിത്തര്‍ എന്ന ചെറിയ പെരുന്നാളും ഈദുല്‍ അസ്ഹയെന്ന ബലിപെരുന്നാളും.പെരുന്നാള്‍ ആഘോഷിക്കേണ്ട ദിവസമാണെങ്കിലും ഇസ്ലാമിലെ ആഘോഷങ്ങള്‍ക്കും ചില മാനദണ്ഡങ്ങളുണ്ട്.

മനസും ശരീരവും നിയന്ത്രിച്ച് അന്നപാനീയങ്ങൾ വെടിഞ്ഞാണ് ഒരു മാസക്കാലം നീണ്ടുനിന്ന റംസാൻ വ്രതത്തിന് അവസാനമായത്. ശവ്വാൽ
മാസപ്പിറവി കാണുന്നതോടെ ലോകമെങ്ങുമുള്ള മുസ്ലീംകൾ ഈദുൽ ഫിത്തർ ആഘോഷങ്ങളിലേക്ക് കടക്കും.
മാസപ്പിറവി ദൃശ്യമായാൽ പള്ളികളിലും വീടുകളിലും തക്ബീർ ധ്വനികളുയരും.

പുത്തനുടുപ്പം ഈദ് നമസ്കാരവും സുഭിക്ഷമായ ഭക്ഷണവും കുടുംബസന്ദർശനവുമായി ഈദുൽ ഫിത്തർ ആഘോഷിക്കും.പക്ഷെ അതെല്ലാം ഒരു വേള ഓര്‍മ്മ മാത്രമായിരിക്കുകയാണ്.പള്ളികളും ഈദ്ഗാഹുകളുമില്ലാതെ വീടിന്‍െറ അകത്തളങ്ങളിലേക്ക് ആഘോഷം ചുരുങ്ങിയിരിക്കുന്നു.
പുതുവസ്ത്രം അണിയുന്നതും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുന്നതും പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമാണ്. എന്നാൽ വസ്ത്രധാരണത്തിലും സദ്യവട്ടങ്ങളിലും മിതത്വം പാലിക്കണമെന്നും, ആഢംബരം പാടില്ലെന്നും ഇസ്ലാം മതത്തിൽ വ്യക്തമായി പറയുന്നുണ്ട്.

പെരുന്നാൾ ദിനത്തിൽ കുടുംബ സന്ദർശനവും രോഗീ സന്ദർശനവും ഏറ്റവും പുണ്യമായ പ്രവൃത്തിയാണ്.കഷ്ടതകൾ അനുഭവിക്കുന്നവരെ നേരിൽകണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന് പ്രത്യേക പ്രതിഫലം ലഭിക്കും.ഈദ് ആഘോഷങ്ങൾ അതിരുവിടാതെ സൂക്ഷിക്കേണ്ടതിനൊപ്പം ഇതര മതസ്ഥരുമായുള്ള പരസ്പര സ്നേഹവും സഹോദര്യവും ഊട്ടിയുറപ്പിക്കാനുള്ള അവസരമായും ഈ ദിവസത്തെ കാണണം. ഒരു മാസക്കാലം കൊണ്ട് നേടിയെടുത്ത ആത്മവിശുദ്ധിയും നിയന്ത്രണവും ഈദ് ദിനത്തിൽ നഷ്ടമാകുന്ന പ്രവർത്തനങ്ങളിൽ
ഏർപ്പെടാതിരിക്കാൻ ഓരോ മുസ്ലീം മതവിശ്വാസിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read