തളിപ്പറമ്പില്‍ മോഷ്ടിച്ച എ ടി എം ഉപയോഗിച്ച് 7000 തട്ടിയ യുവാവ് അറസ്റ്റില്‍

By | Saturday April 3rd, 2021

SHARE NEWS

തളിപ്പറമ്പ്: നിര്‍ത്തിയിട്ട കാറില്‍ നിന്നും മോഷ്ടിച്ച പേഴ്‌സില്‍ ഉണ്ടായിരുന്ന എ ടി എം കാര്‍ഡ് ഉപയോഗിച്ച് 70,000 രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുല്‍(28) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒന്നിന് രാത്രി ഒന്‍പതരക്കായിരുന്നു സംഭവം. ദേശിയ പാതയിൽ താഴെ ബക്കളത്തെ സ്‌നേഹ-ഇന്‍-ബാറിന് മുന്‍വശം നിര്‍ത്തിയിട്ട ചൊക്ലി ഒളവിലത്തെ മനോജ്കുമാറിന്റെ കെ എല്‍ 58 എ എ 5720 കാറില്‍ സൂക്ഷിച്ച പേഴ്‌സാണ് മോഷ്ടിച്ചത്.

എ ടി എം കാര്‍ഡ് ഉപയോഗിച്ച് 2 തവണകളിലായി 5000 വീതവും ഒരു തവണ 60,000 രൂപയുമാണ് കവര്‍ന്നത്. മനോജ്കുമാര്‍ തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ താഴെ ബക്കളത്ത് വെച്ച് കാര്‍ ഓഫായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടപ്പോള്‍ സഹായിക്കാനെത്തിയാണ് മോഷണം നടത്തിയത്. പോലീസ് നടത്തിയ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇന്നലെ രാത്രി പ്രതിയെ അറസ്റ്റ് ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read