വെള്ളിക്കീല്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഓക്സിമീറ്ററുകള്‍ നല്‍കി

തളിപ്പറമ്പ്: വെള്ളിക്കീല്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആന്തൂര്‍ നഗരസഭ ഒന്നാം വാര്‍ഡിലേക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കി. ക്ലബ് മുന്‍ സെക്രട്ടറി പറോല്‍ രാജേഷ് ഓക്‌സിമീറ്ററുകള്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ. പി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ക്ക് കൈമാറി. ചടങ്ങില്‍ മൊറാഴ പിഎച്ച്‌സി ഹെല്‍ത്ത് ഇന്...

കാറ്റിലും മഴയിലും വീടിന് മുകളില്‍ തെങ്ങ് വീണ് നാശനഷ്ടം

ആന്തൂര്‍: ഇന്നലെ രാത്രിയില്‍ ഉണ്ടായ കാറ്റിലും മഴയിലും കാനൂല്‍ -ഉടുപ്പയില്‍ തെങ്ങ് വീണ് തകര്‍ന്ന വീട് ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ സന്ദര്‍ശിച്ചു. ഉടുപ്പയില്‍ താമസിക്കുന്ന കാനോട്ടത്തില്‍ യശോദയുടെ വീടിന്റെ മുകളിലാണ് തെങ്ങ് കടപുഴകി വീണത്. അപകടത്തില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും...

ആന്തൂർ അയ്യങ്കോലും തളിപ്പറമ്പ് ഏഴാംമൈലും ഹൈസെൻസിറ്റീവ് ബൂത്തുകൾ

തളിപ്പറമ്പ്: ആന്തൂർ നഗരസഭയിലെ അയ്യങ്കോൽ വാർഡിലും തളിപ്പറമ്പ് നഗരസഭയിലെ ഏഴാംമൈൽ വാർഡിലും ഉള്ള പോളിംഗ് സ്റ്റേഷനുകളിൽ വെബ് ക്യാമറ നിരീക്ഷണം ഒരുക്കാൻ ഹൈക്കോടതി ഉത്തരവായി ഇവിടെ പോലീസ് സുരക്ഷ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അയ്യങ്കോൽ വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി വികെ റംലയ്ക്ക് വേണ്ടി അഡ്വക്കേറ്റ് വി എ സതീഷ് മുഖേനയാണ് ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരി...

ആന്തൂര്‍ നഗരസഭയിലെ കടമ്പേരിയിൽ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ച നിലയിൽ.

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. നഗരസഭയിലെ ഇരുപതാം വാര്‍ഡിലെയും ഒമ്പതാം വാര്‍ഡിലെയും പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു ചില ബോര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടെ തല മുറിച്ചു മാറ്റിയ നിലയിലാണ് ഭീഷണികള്‍ക്ക് വഴങ്ങാതെ ...

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ആന്തൂരിൽ സ്വീകരണവുമായി എൽഡിഎഫ്

കണ്ണൂരിലെ ആന്തൂർ നഗരസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണം നൽകി. എൽഡി എഫ് ആന്തൂർ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വിജയികൾക്ക് ഹാരാർപ്പണം നടത്തി. മോറാഴ ,കാനൂൽ , കോൾമൊട്ട,നണിച്ചേരി, ആന്തൂർ ,ഒഴക്രോം വാർഡുകളിലാണ് എൽഡിഎഫിന് എതിരില്ലാതിരുന്നത്. ആന്തൂരിൽ പ്രവർത്തകർ ആഹ്ലാദ പ്...

തളിപ്പറമ്പിൽ തീ പിടുത്തം

തളിപ്പറമ്പ ആന്തൂരിൽ പ്രവർത്തിക്കുന്ന സൂര്യ പ്ലാസ്റ്റിക്ക് കമ്പനിയിലാണ് തീപ്പിടുത്തം ഉണ്ടായത് കമ്പനി പ്രവർത്തിക്കുന്ന കമ്പനി കെട്ടിടം ഉൾപ്പടെ കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.

ആന്തൂർ നഗരസഭാപരിധിയിലെ പറശ്ശിനിക്കടവ് കുറ്റിയിൽ കുന്നിടിയുന്നു

പറശ്ശിനി :ആന്തൂർ നഗരസഭാപരിധിയിലെ പറശ്ശിനിക്കടവ് കുറ്റിയിൽ കുന്നിടിയുന്നു കുന്നിൻമുകളിലും താഴ്‌വാരത്തിലുമുള്ള പത്തോളം വീട്ടുകാരാണ് വൻ ഭീഷണിയിൽ കഴിയുന്നതെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു ഇതോടൊപ്പം കുന്നിന്റെ മറുവശത്തുള്ള 10 വീട്ടുകാരും ആധിയിലാണ്. കഴിഞ്ഞ വർഷവും ഇത്‌ പോലെ ആയിരുന്നു ഇ ത്തവണ കുന്നാകെ താഴേക്ക് പതിക്കുന്ന അവസ്ഥയിലാണ്. കുന്നിനോട് ചേർന്നുള...

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക: ആന്തൂര്‍ മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി നിലവില്‍ വന്നു

ധര്‍മ്മശാല: നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നടന്ന യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ആന്തൂര്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നിലവില്‍ വന്നു. സി.അഷ്‌റഫിന്റെ അദ്ധ്യക്ഷതയില്‍ തളിപ്പറമ്പ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സമദ് കടമ്പേരി കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ല...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: സസ്‌പെന്റ് ചെയ്ത നഗരസഭാ സെക്രട്ടറിയെ തിരിച്ചെടുത്തു

കണ്ണൂരിൽ പ്രവാസി വ്യവസായിയുടെ ആത്‌മഹത്യയെ തുടർന്ന് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്‌ത ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റിയെ തിരിച്ചെടുത്തു. എം.​കെ.​ഗി​രീ​ഷി​നെയാണ് തി​രി​ച്ചെ​ടു​ത്തത് . കാ​ഞ്ഞ​ങ്ങാ​ട്ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​യാ​ണ് നി​യ​മ​നം. പ്ര​വാ​സി സാ​ജ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഗി​രീ​ഷി​നെ സ​സ്പെ​ൻ​ഡ് ...

സാജന്റെ മരണകാരണം കുടുംബപ്രശ്‌നമല്ല; അസ്വാഭാവിക മരണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ സ്വപ്ന പദ്ധതിയായ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആദ്യ വിവാഹം നടന്നതിന്റെ ആശ്വാസത്തിനു പിന്നാലെ ജില്ലാ പോലീസ് മേധാവിയുടെ കത്തും ചര്‍ച്ചയാവുന്നു. സി.പി.എമ്മിന്റെ മുഖപത്രത്തില്‍ വന്ന വാര്‍ത്തയ്ക്ക് തിരിച്ചടി നേരിടുന്ന തരത്തിലാണ് പോലീസ് മേധാവി സാജന്റെ ഭാര്യ ബീനയ്ക്ക് അയച്ച കത്തില്‍ വ്യക്തമാകുന്നത്. കുടംബ പ്രശ്ന...