ജോലിക്കിടയില്‍ അപകടത്തില്‍പ്പെട്ട പെയിന്റിംഗ് തൊഴിലാളിക്ക് സഹായ ഹസ്തവുമായി പട്ടുവത്തെ വാട്ട് സാപ്പ് കൂട്ടായ്മ

By | Tuesday June 8th, 2021

SHARE NEWS

തളിപ്പറമ്പ്: ജോലിക്കിടയില്‍ അപകടത്തില്‍പ്പെട്ട പെയിന്റിംഗ് തൊഴിലാളിക്ക് സഹായ ഹസ്തവുമായി പട്ടുവത്തെ വാട്ട് സാപ്പ് കൂട്ടായ്മ. പട്ടുവം മുതലപ്പാറ നാലാം തടത്തിലെ കൊയ്യോന്‍ പ്രകാശനെ സഹായിക്കാനാണു പട്ടുവം ഗ്രാമം എന്ന വാട്ട് സാപ്പ് ഗ്രൂപ്പ് കൂട്ടായ്മ രംഗത്തെത്തിയത്. പത്ത് മാസം മുമ്പ് പട്ടുവം മുറിയാത്തോട് വെച്ച് ജോലിക്കിടയില്‍ വീഴ്ച പറ്റിയാണ് നല്പത്തിയഞ്ച് കാരനായ പ്രകാശന്റെ ജീവിതം ദുരിതത്തിലായത്.

കാലിനും നട്ടെല്ലിനും പരിക്കുപറ്റിയ പ്രകാശന്‍ ഇപ്പോഴും ചികിത്സയിലാണ് അച്ഛനും അമ്മയും മരണപ്പെട്ട പ്രകാശന്‍ അവിവാഹിതനുമാണ്. നാലാം തടത്തെ വീട്ടില്‍ കൂലി പണിക്കാരനായ ജ്യേഷ്ഠന്‍ ഗോവിന്ദന്റെ സരംക്ഷണത്തിലാണ് നിലവില്‍ പ്രകാശന്‍. നിര്‍ദ്ധനരായ ഈ കുടംബത്തെ നാട്ടുകാരും സഹായിക്കുന്നുണ്ട്. എല്ലാ മാസവും പട്ടുവം ഗ്രാമം വാട്ട് സാപ്പ് ഗ്രൂപ്പ് കൂട്ടായ്മ റിലീഫ് ഫണ്ടും ,ഭക്ഷ്യകിറ്റും നല്കി സഹായിച്ച് വരികയാണ്. ജുണ്‍ മാസത്തെ സഹായി അഡ്മിന്‍മാരായ പി.കെ. രാജേന്ദ്രന്‍ മാസ്റ്റര്‍, ടി.എ.ബിനു, പി.വി. അജേഷ്, കെ.രാജേഷ് എന്നിവര്‍ പ്രകാശന്റെ വീട്ടിലെത്തിച്ചു നല്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read