പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ തളിപ്പറമ്പിലെ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ മുസ്ലിം ലീഗ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.

By | Tuesday June 8th, 2021

SHARE NEWS

പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ തളിപ്പറമ്പിലെ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ മുസ്ലിം ലീഗ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. തളിപ്പറമ്പ മദ്രസ്സ സക്കീന പെട്രോൾ പമ്പിൽ മണ്ഡലം മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ സിപിവി അബ്ദുള്ള ഉദ്‌ഘാട്നം ചെയ്തു. മുൻസിപ്പൽ മുസ്ലിം ലീഗ്‌ സെക്രെട്ടറി പിപി ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.പുഷ്പഗിരി വാർഡ്‌ ലീഗ്‌ പ്രസിഡ്ന്റ്‌ പി അബ്ദുറഹീം, ബദരിയ്യ നഗർ വാർഡ്‌ ലീഗ്‌ പ്രസിഡ്ന്റ്‌ പാലക്കോടൻ മജീദ്‌, കപ്പാലം ശാഖ യൂത്ത്‌ ലീഗ്‌ ട്രെഷറർ അനസ്‌ പി എന്നിവർ സംസാരിച്ചു.കുണ്ടാംകുഴി വാർഡ്‌ ലീഗ്‌ പ്രസിഡന്റ്‌ സയ്യിദ്‌ ജാബിർ തങ്ങൾ സ്വാഗതവും സയ്യിദ്‌ നഗർ വാർഡ്‌ ലീഗ്‌ സെക്രെട്ടറി യെസ്‌ ടു സിദ്ധീഖ്‌ നന്ദിയും പറഞ്ഞു.

തളിപ്പറമ്പ മദ്രസ്സ മലബാർ ഏജൻസിയിൽ നടന്ന സമരം ദുബൈ കെ എം സി സി മുൻസിപ്പൽ പ്രസിഡന്റ്‌ ഗാന്ധി സിദ്ധീക്കിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ മുൻ ചെയർമാൻ മഹമൂദ്‌ അള്ളാംകുളം ഉദ്‌ഘാടനം ചെയ്തു.ജില്ല യൂത്ത്‌ ലീഗ്‌ വൈസ്‌ പ്രസിഡ്ന്റ്‌ ഫൈസൽ ചെറുകുന്നോൻ, ഫാറൂഖ്‌ നഗർ ശാഖ യൂത്ത്‌ ലീഗ്‌ പ്രസിഡ്ന്റ്‌ കെ വി ജാബിർ സംസാരിച്ചു. സയ്യിദ്‌ നഗർ ശാഖ യൂത്ത്‌ ലീഗ്‌ പ്രെസിഡ്ന്റ്‌ അനസ്‌ കെ സ്വഗതവും, അള്ളാംകുളം ശാഖ MYL പ്രസിഡന്റ്‌ ഫിയാസ്‌ അള്ളാംകുളം നന്ദിയും പറഞ്ഞു

തളിപ്പറമ്പ തൃച്ഛമ്പരം പെട്രോൾ പമ്പിൽ നടന്ന സമരം പ്രവാസി ലീഗ്‌ തളിപ്പറമ്പ മൺഡലം പ്രസിഡന്റ്‌ എപി ഇബ്രാഹിംന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ മുസ്ലിം ലീഗ്‌ ട്രെഷറർ കെ മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം എം എസ്‌ എഫ്‌ പ്രസിഡ്ന്റ്‌ പി എ ഇർഫാൻ, യൂത്ത്‌ ലീഗ്‌ മണ്ഡ്ലം സെക്രെട്ടറി എം സിദ്ധീഖ്‌, എം എസ്‌ എഫ്‌ മുൻസിപ്പൽ ജനറൽ സെക്രെട്ടറി അജ്മൽ പാറാട്‌, ഫാറൂഖ്‌ നഗർ വാർഡ്‌ മുസ്ലിം ലീഗ്‌ ജ: സെക്രട്ടറി കെ വി സിറാജ്‌ എന്നിവർ സംസാരിച്ചു.
കുറ്റിക്കോൽ ശാഖ മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ സി മുസ്തഫ സ്വാഗതവും തളിപ്പറമ്പ മണ്ഡ്ലം മുസ്ലിം ലീഗ്‌ പ്രവർത്തക സമിതി അംഗം ബദരിയ്യ ബഷീർ നന്ദിയും പറഞ്ഞു.

തളിപ്പറമ്പ മന്ന NF പെട്രോൾ പമ്പിൽ നടന്ന സമരം STU കണ്ണൂർ ജില്ലാ ട്രഷറർ സി ഉമ്മർ ഉദ്ഘാടനം ചെയ്തു.
മന്ന വാർഡ്‌ മുസ്ലിം ലീഗ്‌ സെക്രെട്ടറി സി സിറാജ്‌ അധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലിം ലീഗ്‌ വൈസ്‌ പ്രെസിഡ്ന്റ്‌ കെ മുസ്തഫ ഹാജി, എം.എസ്‌.എഫ്‌ ടെക്ഫെഡ്‌ സംസ്ഥാന ചെയർമാൻ കെ വി ഹുദൈഫ്‌, ഐച്ചെരി മുഹമ്മദ്‌ കുഞ്ഞി, മുൻസിപ്പൽ ലീഗ്‌ പ്രവർത്തക സമിതി അംഗം എം അഷ്രഫ്‌, ഫാറൂഖ്‌ നഗർ വാർഡ്‌ ലീഗ്‌ ട്രഷറർ എ പി മജീദ്‌ എന്നിവർ സംസാരിച്ചു.

മന്ന ശാഖ യൂത്ത്‌ ലീഗ്‌ സെക്രെട്ടറി എൻ എ സിദ്ധീഖ്‌ സ്വാഗതവും മന്ന വാർഡ്‌ ലീഗ്‌ ട്രെഷറർ പി മൊയ്തീൻ കുട്ടി നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read