യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്
Apr 26, 2024 09:27 PM | By Sufaija PP

കണ്ണൂര്‍: കാസര്‍ഗോഡ്, കണ്ണൂര്‍, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് സിപിഎം പലയിടങ്ങളിലും കള്ളവോട്ടും അക്രമവും നടത്തിയെങ്കിലും അതിനെയൊക്കെ അതിജീവിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് സാധിച്ചു ബൂത്ത് തലം തൊട്ട് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നത് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ പൊതുവികാരം പോളിങ്ങില്‍ പ്രതിഫലിച്ചു.

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും സിപിഎം പ്രാദേശിക നേതാക്കള്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കിയതുമൊക്കെ നല്ല രീതിയില്‍ ചര്‍ച്ച ചെയയ്യപ്പെട്ടിട്ടുണ്ട്. സിപിഎം നേതാക്കള്‍ക്ക് ബിജെപി നേതാക്കളുമായുള്ള ധാരണ പൊതുസമൂഹത്തിനു ബോധ്യപ്പെടാനും ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ വഴിവെച്ചു. പയ്യന്നൂര്‍, കല്യാശ്ശേരി നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്കെതിരെ അക്രമം നടന്നു, പട്ടുവം മുതുകടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാഹനം തടഞ്ഞ് ആക്രമിക്കുകയുണ്ടായി.

കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനു നേരെ ഭീഷണിയുണ്ടായി. പയ്യന്നൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്കു നേരെ അക്രമം നടന്നു. മലപ്പട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വാഹനം തകര്‍ത്തു സിപിഎമ്മിന്റെ അതിക്രമങ്ങള്‍ക്ക് മുന്നില്‍ പതറാതെ നിര്‍ഭയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയ യുഡിഎഫ് പ്രവര്‍ത്തകരെ ഡിസിസി പ്രസിഡന്റ് അഭിനന്ദിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വിധിയെഴുതിയ മുഴുവന്‍ സമ്മിതിദായകരോടും നന്ദി അറിയിച്ചു.

  കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും പോളിംഗ് അനിശ്ചിതമായി നീണ്ടുപോയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു മണിക്കൂറുകളോളം ക്യൂ നിന്ന് പലരും സമ്മതിദാനാവകാശം വിനിയോഗിക്കാതെ മടങ്ങി പോവുകയുണ്ടായി. ബോധപൂര്‍വ്വം പോളിംഗ് വൈകിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടോ എന്ന കാര്യം ഗൗരവപൂര്‍വ്വം അന്വേഷിക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു

Adv: Martin George

Next TV

Related Stories
ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

May 7, 2024 03:17 PM

ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു...

Read More >>
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു; നാളെ ചുമതലയേൽക്കും

May 7, 2024 03:15 PM

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു; നാളെ ചുമതലയേൽക്കും

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു; നാളെ അധ്യക്ഷനായി...

Read More >>
ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

May 7, 2024 12:38 PM

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും...

Read More >>
പ്രണയവിവാഹം: വധുവിന്റെ പിതാവിന്റെ നേതൃത്വത്തിൽ ആക്രമണം, വരന്റെ മാതാവിന് വെട്ടേറ്റു

May 7, 2024 12:35 PM

പ്രണയവിവാഹം: വധുവിന്റെ പിതാവിന്റെ നേതൃത്വത്തിൽ ആക്രമണം, വരന്റെ മാതാവിന് വെട്ടേറ്റു

പ്രണയവിവാഹം: വധുവിന്റെ പിതാവിന്റെ നേതൃത്വത്തിൽ ആക്രമണം, വരന്റെ മാതാവിന്...

Read More >>
മേയർ ആര്യ രാജേന്ദ്രനും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

May 7, 2024 11:24 AM

മേയർ ആര്യ രാജേന്ദ്രനും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മേയർ ആര്യ രാജേന്ദ്രനും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം...

Read More >>
സംസ്ഥാനത്ത് അടുത്ത പത്ത് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്

May 7, 2024 09:38 AM

സംസ്ഥാനത്ത് അടുത്ത പത്ത് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്

സംസ്ഥാനത്തിന് അടുത്ത പത്ത് ദിവസത്തേക്ക് മഴ...

Read More >>
Top Stories