വാ​യാ​ട് ക​വ​ല​യി​ലെ സു​ന്നി സെന്‍റ​റി​നു​നേ​രെ ആ​ക്ര​മ​ണം

By | Wednesday December 23rd, 2020

SHARE NEWS

പ​രി​യാ​രം: വാ​യാ​ട് ക​വ​ല​യി​ലെ എ.പി വിഭാഗം സു​ന്നി സെന്‍റ​റി​നു​നേ​രെ ആ​ക്ര​മ​ണം. ഷ​ട്ട​റി​െന്‍റ ലോ​ക്ക് അ​റു​ത്തു​മാ​റ്റി അ​ക​ത്തു​ക​യ​റി​യ ആ​ക്ര​മി​ക​ള്‍ ഓ​ഫി​സി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ക​സേ​ര, ടേ​ബ്​​ള്‍, ബ​ള്‍​ബ്, ട്യൂ​ബ്, ഫാ​ന്‍ തു​ട​ങ്ങി​യ മു​ഴു​വ​ന്‍ സാ​ധ​ന​ങ്ങ​ളും അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യും രേ​ഖ​ക​ളും മ​റ്റും വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു.

വാ​യാ​ട് ബ​ദ​രി​യ ന​ഗ​റി​ലു​ള്ള എ​സ്.​വൈ.​എ​സ് സാ​ന്ത്വ​നം സെന്‍റ​റി​െന്‍റ നെ​യിം ബോ​ര്‍​ഡും പി​ഴു​തെ​ടു​ത്തു​കൊ​ണ്ടു​പോ​യി. സുന്നി സെന്‍റര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു.

അ​ക്ര​മ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ മുസ്​ലിം ലീ​ഗു​കാ​രാ​ണെ​ന്ന് എ.പി വിഭാഗം സു​ന്നി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ട​ണ​മെ​ന്ന്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. അ​ബ്​​ദു​ല്ല പ​രി​യാ​രം പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read