പ്രതിരോധ പ്രവര്‍ത്തന കിറ്റ് നല്‍കി

By | Monday June 7th, 2021

SHARE NEWS

 തളിപ്പറമ്പ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പട്ടുവം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും ആശാവര്‍ക്കര്‍ മാര്‍ക്ക് പള്‍സ് ഓക്‌സിമീറ്റര്‍, മാസ്‌ക് , ഗ്ലൗസ് എന്നിവ നല്‍കി. പട്ടുവം സൗഹൃദ കൂട്ടായ്മ സൗജന്യമായാണ് പ്രതിരോധപ്രവര്‍ത്തന കിറ്റ് നല്കിയത്. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതിക്ക് സൗഹൃദ കൂട്ടായ്മ കണ്‍വീനര്‍ പി.കെ.ദിവാകരന്‍ മെഡിക്കല്‍ വസ്തുക്കള്‍ കൈമാറി. സി.എച്ച്.സി.യില്‍ വെച്ച് നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മന്‍ ആനക്കീല്‍ ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.പി.സുകുമാരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ ഉണ്ണികൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ.മധു, ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വി.പവിത്രന്‍, സി.വി.പ്രമോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read