കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെക്ക് പുതുതായി അനുവദിക്കപ്പെട്ട എം.എസ്.സി പ്ലാൻറ് സയൻസ് വിത്ത് സ്പഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി, കമ്പ്യൂട്ടേഷണൽ ബയോളജി, നാനോ സയൻസ് ആൻഡ് ടെക്നോളജി (M.Sc. Programme in Plant Science with specialisation in Ethnobotany, M.Sc in Computational Biology, M.Sc in Nano Science and Nano Technology) കോഴ്സുകളിലേക്ക് 2020-21 അധ്യയന വർഷം പ്രവേശനം നേടുന്നതിന് ബന്ധപ്പെട്ട പഠന വകുപ്പുകളിൽ നേരിട്ട് അപേക്ഷിക്കാം. പഠനവകുപ്പുകളിലേക്കുള്ള പ്രോസ്പക്ടസ് അടിസ്ഥാനമാക്കിയാണ് പ്രവേശനം നടത്തുന്നത്. താത്പര്യമുള്ളവർ അപേക്ഷകൾ അതാത് പഠന വകുപ്പുകളിൽ നേരിട്ട് സമർപ്പിക്കുക. രജിസ്ട്രേഷൻ ഫീസ് എസ്.ബി.ഐ കളക്ട് വഴി ജനറൽ- 420 രൂപ, എസ് സി/എസ് ടി- പി.ജി 100 നിരക്കിൽ അടക്കേണ്ടതാണ്. അവസാന തീയതി- ജനുവരി 8. വിശദ വിവരങ്ങൾ കണ്ണൂർ സർവ്വകലാശാല www.kannuruniversity.ac.in വെബ്സൈറ്റിൽ ലഭ്യമാണ്

പുതിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
SHARE NEWS