മാധ്യമപ്രവര്‍ത്തകനും മുതിര്‍ന്ന മുസ്‌ലിംലീഗ് നേതാവുമായ എം. ഹുസൈന്‍മാസ്റ്റര്‍ നിര്യാതനായി

By | Tuesday September 15th, 2020

SHARE NEWS

മുസ്ലീം ലീഗ് നേതാവും ചന്ദ്രിക തളിപ്പറമ്പ് മുന്‍ ലേഖകനുമായിരുന്ന എം ഹുസൈൻ മാസ്റ്റർ(68) അന്തരിച്ചു. വയനാട് ഓടത്തോട് സ്വദേശിയാണ്. ദീർഘകാലം പൂണങ്കോട് എ എൽ പി സ്കൂൾ അധ്യാപകനായിരുന്നു.മുസ് ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ,തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ്, കെ എ ടി എഫ് കണ്ണൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്, തളിപ്പറമ്പ് സി എച്ച് സെന്റർ വൈസ് പ്രസിഡണ്ട് പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: അലീമ (അരിപ്പാമ്പ്ര) മക്കൾ: സഈദ്(ബിസിനസ്, കോഴിക്കോട്), നജീബ് (അധ്യാപകൻ, കുഞ്ഞിമംഗലം ഗോപാൽ യു പി സ്കൂൾ), ആഷിഖ്(അധ്യാപകൻ, കൂനം എ എൽ പി സ്കൂൾ), ഷഫീഖ്(സ്റ്റാഫ്, തളിപ്പറമ്പ് സർസയ്യിദ് കോളേജ്), നാസിം(ബംഗളൂരു). മരുമക്കൾ: സുമയ്യ, ഖദീജ, സുബൈദ, റഹീന, അർഫീന. മൃതദേഹം രാവിലെ 10 മണി വരെ കുറുമാത്തൂരിലെ വസതിയിൽ പൊതു ദർശനത്തിന് വെച്ചു. തുടർന്ന് മൃതദേഹം ഖബറടക്കാനായി ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകും. ഉച്ച കഴിഞ്ഞ് ഖബറടക്കം നടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read