Categories
headlines

കോവിഡ് രോഗികള്‍ക്കും നിര്‍ധനര്‍ക്കും തളിപ്പറമ്പ് എസ് വൈ എസ് പ്രവര്‍ത്തകുടെ കൈത്താങ്ങ്


തളിപ്പറമ്പ്: കോവിഡ് രോഗികള്‍ക്കും നിര്‍ധനരായ ജനങ്ങള്‍ക്കും സൗജന്യമായി ഭക്ഷണമെത്തിച്ച് തളിപ്പറമ്പിലെ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍. ഒരു മാസത്തിനുള്ളില്‍ ജാതി-മത-വര്‍ഗ്ഗ-സംഘടന വ്യത്യാസമില്ലാതെ അഞ്ഞൂറിലധികം പേര്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചു നല്‍കിയാണ് എസ് വൈ എസ് തളിപ്പറമ്പ സര്‍ക്കിള്‍ സാന്ത്വന സമിതി പ്രവര്‍ത്തകര്‍ മാതൃകയായത്. തളിപ്പറമ്പ കോവിഡ് ഹോസ്പിറ്റല്‍, സഹകരണ ആശുപത്രി, ലൂര്‍ദ് ഹോസ്പിറ്റല്‍, ഗവണ്മെന്റ് മാപ്പിള യു.പി സ്‌കൂളിലുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, മുനിസിപ്പലിറ്റി സത്രം തുടങ്ങി ഒട്ടനവധി കോവിഡ് പോസിറ്റീവ് രോഗികളുടെ വീടുകളിലടക്കം ഭക്ഷണം എത്തിച്ചു നല്‍കി. പോസിറ്റീവ് രോഗികള്‍ അസുഖം മാറി നെഗറ്റീവ് ആയി ഭക്ഷണം പാകം ചെയ്യാനുള്ള സാഹചര്യം ഒത്തു വന്നാല്‍ ആവശ്യമെങ്കില്‍ ഭക്ഷണകിറ്റും എത്തിച്ചു നല്‍കി., ഇതോടൊപ്പം തന്നെ അണുനശീകരണവും, രോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും എത്തിച്ചു നല്‍കിയും മറ്റും സാന്ത്വന മേഖലയില്‍ ഒട്ടനവധി പ്രവര്‍ത്തങ്ങള്‍ നടത്തുകയാണ് ഇതിന് പിന്നിലുള്ളവര്‍.
അഷ്റഫ് സുന്നി നഗര്‍, ജാബിര്‍ കുട്ടന്‍, ശിഹാബ്. പി, ജാഫര്‍. സി. പി, ഫാസി. കെ. പി, സുഹൈല്‍ സുന്നി നഗര്‍, ആബിദ്. എം, ഹകീം ചപ്പന്‍, ജദീര്‍, ഇസ്മായില്‍, ഫൈസല്‍. എ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

RELATED NEWS

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP