കൂവേരി പുഴയിൽ കാണാതായ യുവാവിനെ മൃതദേഹം കണ്ടെത്തി

By | Saturday October 24th, 2020

SHARE NEWS

കൂവേരി പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ മൃതദേഹം കണ്ടെത്തി.

കൂവേരി പൂണംങ്ങോട് കടവിന് സമീപത്തു നിന്നും ഇന്ന് രാവിലെ 11 മണിയോടെയാണ് കണ്ടെത്തിയത്.
നെല്ലിപ്പാറ സ്വദേശി ജിൻസ് എന്ന സെബാസ്റ്റ്യന്റെ (21) മൃതദേഹമാണ് ഇന്ന് രാവിലെ തിരച്ചിൽ നടക്കുന്നതിനിടെ അപകടം നടന്ന സ്ഥലത്തു നിന്നും 500 മീറ്റർ അകലെയായി പൊങ്ങിയത്.

വ്യാഴാഴ്ചയാണ് നെല്ലിപ്പാറ കുറിഞ്ഞിക്കുളം ഊഴിയാട്ട് ജിൻസ് (സെബാസ്റ്റ്യൻ-20) ഒഴുക്കിൽപ്പെട്ടത്. രക്ഷിക്കാൻ ശ്രമിച്ച സഹോദരി ജിൻസി, അയൽവീട്ടുകാരി സനിത എന്നിവരും പുഴയിലെ ഒഴുക്കിൽപ്പെട്ടിരുന്നു. ഇവരെ മറുകരയിൽനിന്ന് തോണിയുമായെത്തിയ കുണ്ടത്തിൽ വീട്ടിൽ കൃഷ്ണനാണ് രക്ഷിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read