---
title: "കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്തു മരിച്ചു"
english_title: "car catches fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94037/car-catches-fire"
published_at: "2023-02-02T11:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db52630b5eb_1.jfif"
keywords: []
---

# കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്തു മരിച്ചു

> **Lead Summary:** **കണ്ണൂര്‍:** കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്തു മരിച്ചു. ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. കുറ്റ്യാട്ടൂർ സ്വദേശി റീഷ , ഭർത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്. ആറ് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. പ്രജിത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. കാറിന്‍റെ പിൻസീറ്റിലുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു. ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ മുന്‍ഭാഗത്തുനിന്നു തീ പടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗര്‍ഭിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ എത്തി രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്.ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കാറിനാണ് തീപിടിച്ചത്. വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല.കാറിന് തീപിടിച്ച് അൽപ്പസമയത്തിനുളളിൽ ഡ്രൈവർ പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്.

## Article Content

**കണ്ണൂര്‍:** കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്തു മരിച്ചു. ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. കുറ്റ്യാട്ടൂർ സ്വദേശി റീഷ , ഭർത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്. ആറ് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. പ്രജിത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. കാറിന്‍റെ പിൻസീറ്റിലുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു. ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ മുന്‍ഭാഗത്തുനിന്നു തീ പടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗര്‍ഭിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ എത്തി രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്.ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കാറിനാണ് തീപിടിച്ചത്. വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല.കാറിന് തീപിടിച്ച് അൽപ്പസമയത്തിനുളളിൽ ഡ്രൈവർ പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94037/car-catches-fire)