ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇ.പി ജയരാജൻ

ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇ.പി ജയരാജൻ
Apr 25, 2024 08:48 PM | By Sufaija PP

കണ്ണൂര്‍: കെ സുധാകരന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നില്‍ക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ തുറന്നടിച്ചു.

കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ എത്ര തവണ ശ്രമം നടത്തിയെന്നും ഇപി ജയരാജൻ ചോദിച്ചു. അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി. ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു.സുധാകരൻ ഇന്നലെ മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതെന്നും ഇപി പറഞ്ഞു. എനിക്ക് ബിജെപിയിൽ പോകേണ്ട ആവശ്യമില്ല. ഞാൻ ആർഎസ്എസുക്കാര്‍ക്കെതിരെ പോരാടി വന്ന നേതാവാണ്. അവർ എന്നെ പല തവണ വധിക്കാൻ ശ്രമിച്ചതാണ്. ഞാൻ ദുബായിയിൽ പോയിട്ട് വര്ഷങ്ങളായി. മന്ത്രിയായപ്പോഴാണ് അവസാനം പോയത്. നിലവാരമില്ലാത്തവർ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. സുധാകരൻ എന്നെ വെടിവെക്കാൻ അയച്ച രണ്ടുപേരും ആർഎസ്എസുകാരാണ്.

സുധാകരന് എന്നോട് പക തീർന്നിട്ടില്ല. മാധ്യമങ്ങൾ മാന്യത തെളിയിക്കാൻ നിലപാട് സ്വീകരിക്കണം. ഇത്തരം ആരോപണങ്ങളെ അവഗണിക്കണം. ആരോപണത്തില്‍ സുധാകരനെതീരെ നിയമനടപടി സ്വീകരിക്കും. വക്കീല്‍ നോട്ടിസ് അയക്കും. ദല്ലാൾ നന്ദകുമാറിനെ അറിയില്ല. പറഞ്ഞതൊക്കെ അവരോട് ചോദിക്കണമെന്നും ശോഭയെ പരിചയമില്ലെന്നും ബന്ധമില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

Sudhakaran is ready to go to BJP

Next TV

Related Stories
കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു

May 4, 2024 09:01 PM

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട്...

Read More >>
പൂക്കോത്ത് തെരുവിലെ തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനവും കളിയാട്ടവും മെയ് 5,6 തീയ്യതികളിൽ

May 4, 2024 08:57 PM

പൂക്കോത്ത് തെരുവിലെ തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനവും കളിയാട്ടവും മെയ് 5,6 തീയ്യതികളിൽ

പൂക്കോത്ത് തെരുവിലെ തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനവും കളിയാട്ടവും മെയ് 5,6 തീയ്യതികളിൽ...

Read More >>
നാട്ടിൽ എങ്ങും വ്യാപകമായി കാണപ്പെടുന്ന അരളിയിൽ മുതൽ കുന്നിക്കുരുവിൽ വരെ മരണകാരണമായ വിഷം

May 4, 2024 02:04 PM

നാട്ടിൽ എങ്ങും വ്യാപകമായി കാണപ്പെടുന്ന അരളിയിൽ മുതൽ കുന്നിക്കുരുവിൽ വരെ മരണകാരണമായ വിഷം

നാട്ടിൽ എങ്ങും വ്യാപകമായി കാണപ്പെടുന്ന അരളിയിൽ മുതൽ കുന്നിക്കുരുവിൽ വരെ മരണകാരണമായ...

Read More >>
ഓൺലൈൻ തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് 12 ലക്ഷത്തിലധികം രൂപ നഷ്ടമായി

May 4, 2024 02:01 PM

ഓൺലൈൻ തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് 12 ലക്ഷത്തിലധികം രൂപ നഷ്ടമായി

ഓൺലൈൻ തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് 12 ലക്ഷത്തിലധികം രൂപ...

Read More >>
കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

May 4, 2024 01:57 PM

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ്...

Read More >>
വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

May 4, 2024 01:55 PM

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന്...

Read More >>
Top Stories










News Roundup