---
title: "ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ സുധാകരൻ"
english_title: "K Sudhakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201177/k-sudhakaran"
published_at: "2024-04-25T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a762976e6e_news-card.jpg"
keywords: []
---

# ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ സുധാകരൻ

> **Lead Summary:** **കണ്ണൂർ :**ഒന്നരമാസത്തെ പരസ്യപ്രചരണത്തിന് ശേഷമുള്ള നിശബ്ദപ്രചരണ ദിനത്തിലും പരമാവധി ഭവന സന്ദര്‍ശനം നടത്തി വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍. രാവിലെ അടുത്ത സുഹൃത്തുക്കളെയും യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് കേന്ദ്രകമ്മിറ്റി ഓഫീസിലെത്തി അവസാനഘട്ട ഒരുക്കങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി.

## Article Content

**കണ്ണൂർ :**ഒന്നരമാസത്തെ പരസ്യപ്രചരണത്തിന് ശേഷമുള്ള നിശബ്ദപ്രചരണ ദിനത്തിലും പരമാവധി ഭവന സന്ദര്‍ശനം നടത്തി വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍. രാവിലെ അടുത്ത സുഹൃത്തുക്കളെയും യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് കേന്ദ്രകമ്മിറ്റി ഓഫീസിലെത്തി അവസാനഘട്ട ഒരുക്കങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി.

യുഡിഎഫ് നേതാക്കളെയും പരമാവധി ആളുകളെ ഫോണിലൂടെ വിളിച്ച് വോട്ടുറപ്പിച്ചു. ഇടയ്ക്ക് തിരഞ്ഞെടുപ്പ് വിജയപ്രതീക്ഷ ചോദിച്ചറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു.

കണ്ണൂര്‍ നഗരത്തിലെത്തിയ സ്ഥാനാര്‍ത്ഥി വ്യാപര സ്ഥാപനങ്ങളിലും കയറി വോട്ട് ചോദിച്ചു. സിപിഎം നടത്തിയ ബോംബാക്രമണത്തില്‍ പരിക്കേറ്റ മലപട്ടം സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടും സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201177/k-sudhakaran)