തളിപ്പറമ്പ് : അവധിക്കാലം അറിവിൻ തണലിൽ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമ്മറൈസ് മോറൽ സ്കൂൾ ഏപ്രിൽ 29 ന് ആരംഭിക്കും . 2024 ഏപ്രിൽ 29 മുതൽ വരെ മെയ് 08 വരെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന പ്രോഗ്രാം മന്ന സലഫി സെൻറിൽ വെച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാർത്ഥികളിൽ മതബോധവും ധൈഷണിക മൂല്യങ്ങളും പകർന്ന് നൽകുക, ഉപരിപഠന മേഖലകളും സാധ്യതകളും പരിചയപ്പെടുത്തുക, സോഷ്യൽ മീഡിയ ദുരുപയോഗം, ലൈംഗിക അരാജകത്വം, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവക്കെതിരെ ബോധ വൽക്കരണം നടത്തുക, തുടങ്ങിയ വിഷയങ്ങളാണ് മോറൽ സ്കൂൾ ലക്ഷ്യമാക്കുന്നത്. വിവിധ ദിവസങ്ങളിൽ വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി ജസീൽ കൊടിയത്തൂർ, അബ്ദു റഹ്മാൻ ചുങ്കത്തറ, വിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തക സമിതിയംഗം സഫീർ അൽ ഹികമി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാനിബ് കാര, വിസ്ഡം യൂത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി. കെ ഉബൈദ്, റഫീഖ് മൊഗ്രാൽ, ജാഫർ കാവുംപടി, അനീസ് മദനി, ഷബീർ മാട്ടൂൽ, ശാക്കിർ ഇബ്രാഹിം തുടങ്ങിയ മത വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിക്കും. കൂടുതൽ വിവരങ്ങൾക്ക് : +91 85472 59415, +91 82898 73439
Wisdom Students SUMMERIZE MORAL SCHOOL FROM APRIL 29