---
title: "വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്"
english_title: "Voter Turnout app"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201174/voter-turnout-app"
published_at: "2024-04-25T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a74ebd606d_Untitled-2-web.jpg"
keywords: []
---

# വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

> **Lead Summary:** **തിരുവനന്തപുരം: **വെള്ളിയാഴ്ച രാവിലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ എല്ലാവരുടെയും ആകാംക്ഷ വോട്ടിംഗ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈല്‍ ഫോണ്‍ കൈയിലുണ്ടെങ്കില്‍ ഇക്കുറി വോട്ടെടുപ്പ് നില എത്രശതമാനമായെന്ന് അറിയാൻ വേറെങ്ങും പേവേണ്ട.

## Article Content

**തിരുവനന്തപുരം: **വെള്ളിയാഴ്ച രാവിലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ എല്ലാവരുടെയും ആകാംക്ഷ വോട്ടിംഗ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈല്‍ ഫോണ്‍ കൈയിലുണ്ടെങ്കില്‍ ഇക്കുറി വോട്ടെടുപ്പ് നില എത്രശതമാനമായെന്ന് അറിയാൻ വേറെങ്ങും പേവേണ്ട.

മൊബൈല്‍ ഫോണില്‍ വോട്ടർ ടേണ്‍ഔട്ട് ആപ്പ് ഇൻസ്റ്റാള്‍ ചെയ്താല്‍ വോട്ടിംഗ് നില അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ പറഞ്ഞു. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങള്‍ക്ക് തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ടേണ്‍ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിംഗ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിംഗ് നിലയും അപ്പപ്പോള്‍ അറിയാനാവും. പോളിംഗ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ടാണ് ആപ്പില്‍ ലഭ്യമാവുക.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എൻകോർ സെർവറില്‍ നിന്നുള്ള തത്സമയ വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്. 

വോട്ടിംഗ് ശതമാനം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. തെരഞ്ഞെടുപ്പ് കാലയളവില്‍ മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201174/voter-turnout-app)