---
title: "പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം,ഒരാളുടെ നില ഗുരുതരം"
english_title: "Two killed, one injured in auto-lorry collision in Pappinisseri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18623/two-killed-one-injured-in-auto-lorry-collision-in-pappinisseri"
published_at: "2022-01-01T09:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cfd7170326e_Untitled-2 web.jpg"
keywords: []
---

# പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം,ഒരാളുടെ നില ഗുരുതരം

> **Lead Summary:** **പാപ്പിനിശ്ശേരി: **പുതുവർഷപ്പുലരിയിൽ പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 6.15 ന് പാപ്പിനിശ്ശേരി മുത്തപ്പൻ ക്ഷേത്രത്തിനു സമീപമാണ് അപകടം.

## Article Content

**പാപ്പിനിശ്ശേരി: **പുതുവർഷപ്പുലരിയിൽ പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 6.15 ന് പാപ്പിനിശ്ശേരി മുത്തപ്പൻ ക്ഷേത്രത്തിനു സമീപമാണ് അപകടം.

വടകര സ്വദേശികളാണ് മരണപ്പെട്ടത്. കെ എൽ 18 ആർ 7527 ഓട്ടോയും കെ എ 68. 2719 ലോറിയുമാണ് കൂട്ടിയിടിച്ചത്.

മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കൾ സ്ഥലത്തെത്തിയ ശേഷമേ സ്ഥിരീകരിക്കൂ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18623/two-killed-one-injured-in-auto-lorry-collision-in-pappinisseri)