യുവ സിനിമാപിന്നണി ഗായകനും പാരലല്‍ കോളേജ് അധ്യാപകനുമായ കീഴാറ്റൂരിലെ പി.വി.വിശ്വനാഥന്‍ നിര്യാതനായി

യുവ സിനിമാപിന്നണി ഗായകനും പാരലല്‍ കോളേജ് അധ്യാപകനുമായ കീഴാറ്റൂരിലെ പി.വി.വിശ്വനാഥന്‍ നിര്യാതനായി
Jul 7, 2024 09:35 PM | By Sufaija PP

തളിപ്പറമ്പ്: യുവ സിനിമാപിന്നണി ഗായകനും പാരലല്‍ കോളേജ് അധ്യാപകനുമായ കീഴാറ്റൂരിലെ പി.വി.വിശ്വനാഥന്‍(55) നിര്യാതനായി.

മില്‍ട്ടണ്‍സ് കോളേജിലെ മുന്‍ അധ്യാപകനായിരുന്ന വിശ്വനാഥന്‍ മുരളി കുന്നുംപുറത്ത് നിര്‍മ്മിച്ച വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്. ബി.കെ.ഹരിനാരായണന്‍ എഴുതി ബിജിബാല്‍ ഈണം പകര്‍ന്ന ഒരു കുറി കാണാന്‍ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദായോം പന്ത്രണ്ട് എന്ന സിനിമയിലെ ചക്കിക്കൊച്ചമ്മേ എന്ന ഗാനവും ആലപിച്ചിരുന്നു.

ഗാനമേളകളില്‍ സജീവ സാന്നിധ്യമായിരുന്ന വിശ്വനാഥന്‍ നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. പരേതനായ പി.വി.കുഞ്ഞിക്കണ്ണന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രത്നപാൽ (ജോത്സ്യർ, ഗായകൻ), ധനഞ്ജയൻ, സഹജ. ശവസംസ്‌ക്കാരം നാളെ രാവിലെ 10 ന് ശേഷം നടക്കും.

p v vishwanathan

Next TV

Related Stories
കൂവോട് തുരുത്തിയിലെ വള്ളിക്കോൽ ചീയ്യേയികുട്ടി നിര്യാതയായി

Feb 12, 2025 11:31 AM

കൂവോട് തുരുത്തിയിലെ വള്ളിക്കോൽ ചീയ്യേയികുട്ടി നിര്യാതയായി

കൂവോട് തുരുത്തിയിലെ വള്ളിക്കോൽ ചീയ്യേയികുട്ടി ( 84...

Read More >>
കീഴാറ്റൂർ വായനശാലക്ക് സമീപത്തെ  ഇ എൻ  രമേശൻ നിര്യാതനായി

Feb 12, 2025 11:13 AM

കീഴാറ്റൂർ വായനശാലക്ക് സമീപത്തെ ഇ എൻ രമേശൻ നിര്യാതനായി

കീഴാറ്റൂർ വായനശാലക്ക് സമീപത്തെ ഇ എൻ രമേശൻ...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Feb 11, 2025 11:15 AM

വാഹനാപകടത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലിരുന്ന യുവാവ്...

Read More >>
ചട്ടുകപ്പാറയിലെ കെ.വി.നാരായണൻ നിര്യാതനായി

Feb 10, 2025 04:51 PM

ചട്ടുകപ്പാറയിലെ കെ.വി.നാരായണൻ നിര്യാതനായി

ചട്ടുകപ്പാറയിലെ കെ.വി.നാരായണൻ...

Read More >>
ടി എം യഹ്‌യ നിര്യാതനായി

Feb 8, 2025 03:05 PM

ടി എം യഹ്‌യ നിര്യാതനായി

ടി എം യഹ്‌യാ (80)...

Read More >>
രാധ കെ നിര്യാതയായി

Jan 30, 2025 01:35 PM

രാധ കെ നിര്യാതയായി

രാധ കെ (72)...

Read More >>
Top Stories