ധർമ്മശാല വെള്ളക്കെട്ട് പ്രശ്നം പിഡബ്ലുഡി അസി. എക്സി. എഞ്ചിനീയറുമായി ചെയർമാൻ്റെ നേതൃത്വത്തിൽ കണ്ണൂർ പിഡബ്ലുഡി ഓഫീസിൽ ചർച്ചനടത്തി. ഹൈവേ പ്രവർത്തനമാണ് പ്രശ്നപരിഹാരത്തിൻ്റെ പ്രധാന തടസ്സം. പുതിയ ഹൈവേയുടെ പണി നടക്കുന്നതിനാൽ വെള്ളത്തിന്ന് താഴേക്ക് ഒഴുകിപ്പോകാത്തതിനാലാണ് പ്രധാനമായും വെള്ളക്കെട്ട് സൃഷ്ടിക്കുന്നത്.

അടിയന്തര പ്രാധാന്യത്തോടെ പ്രശ്നപരിഹാരം കണ്ടെത്തുവാൻ യോഗത്തിൽ തീരുമാനമായി. തുടർന്ന് ചെയർമാൻ്റെ നേതൃത്വത്തിൽ നാഷനൽ ഹൈവേ പ്രൊജക്ട് ഡയറക്ടറുമായും പ്രശ്നം ചർച്ച ചെയ്യുകയും അടിയന്തര ഇടപെടലിനും അഭ്യർത്ഥിച്ചു.
ചെയർമാൻ പി.മുകുന്ദൻ, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി.പ്രേമരാജൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ഉണ്ണികൃഷ്ണൻ, വാർഡു കൗൺസിലർമാരായ സി. ബാലകൃഷ്ണൻ, ടി.കെ.വി നാരായണൻ എന്നിവരും പി. എ. പി.വി. മുരളിയും സംഘത്തിലുണ്ടായിരുന്നു.
Dharamsala waterlogging issue