---
title: "ദുബായ് കെഎംസിസി തളിപ്പറമ്പ മണ്ഡലം ബോട്ട് യാത്ര  സംഘടിപ്പിച്ചു"
english_title: "dubai kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/289967/dubai-kmcc"
published_at: "2025-05-14T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68245887b15f8_news-card.jpg"
keywords: []
---

# ദുബായ് കെഎംസിസി തളിപ്പറമ്പ മണ്ഡലം ബോട്ട് യാത്ര  സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകരെയും , അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ദുബായിൽ ബോട്ട് യാത്ര സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ് മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകരെയും , അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ദുബായിൽ ബോട്ട് യാത്ര സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് താഹിറലിയുടെ അധ്യക്ഷതയിൽ ദുബായ് കെഎംസിസിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് O.മൊയ്തു സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൽഖാദർ അരിപാമ്പ്ര മുഖ്യപ്രഭാഷണം നടത്തി . ജില്ലാ ഭാരവാഹികളായ എൻ യു ഉമ്മർ കുട്ടി , ജാഫർ മാടായി, ബഷീർ കാട്ടൂർ, നാട്ടിൽ നിന്ന് ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ തളിപ്പറമ്പ് നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഷഫീഖ് മാസ്റ്റർ , കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി നാസർ പന്നിയൂർ , എന്നിവർ ആശംസകൾ നേർന്നു.

മണ്ഡലം ഭാരവാഹികളായ , യൂനസ് സി കെ പി , അഹ്മദ് കമ്പിൽ , റഫീഖ് പറമ്പിൽ , ഹാഷിം SP ഹൈദർ പൂമംഗലം , ബദരി , മുൻസിപ്പൽ / പഞ്ചായത്ത് ഭാരവാഹികളായ അമീർ തളിപ്പറമ്പ് , മൊയ്തു ശാന്തിഗിരി , അജ്മൽ , ഷംസീർ കുറുമാത്തൂർ , സുനീർ , ഹബീബ് , ഇർഷാദ് , നാസിഫ് അഹമ്മദ് കോറോത്ത് , ഇബ്രാഹിം നൂറുദ്ദീൻ , ഫാസിൽ , ഖാദർ , സാലിഹ് ,സലീം എന്നിവർ നേതൃത്വം നൽകി . ആക്ടിങ് സെക്രെട്ടറി അൽത്താഫ് സ്വാഗതവും റഷീദ് പരിയാരം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/289967/dubai-kmcc)