---
title: "മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "District Enforcement Squad imposes Rs. 15,000 fine "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/290027/district-enforcement-squad-imposes-rs-15000-fine"
published_at: "2025-05-14T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6824afc6e872f_news-card.jpg"
keywords: []
---

# മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തള്ളിയതിന് 3 കേസുകളിലായി 5000 രൂപ വീതം പിഴ ചുമത്തി. മയ്യിൽ കാര്യറമ്പ് റോഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചക്കുകളിലും അല്ലാതെയും നിരവധി മാലിന്യങ്ങൾ തള്ളിയതിനു കണ്ടെത്തിയതിനെ തുടർന്നു സ്ഥലമുടമയ്ക്ക് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തള്ളിയതിന് 3 കേസുകളിലായി 5000 രൂപ വീതം പിഴ ചുമത്തി. മയ്യിൽ കാര്യറമ്പ് റോഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചക്കുകളിലും അല്ലാതെയും നിരവധി മാലിന്യങ്ങൾ തള്ളിയതിനു കണ്ടെത്തിയതിനെ തുടർന്നു സ്ഥലമുടമയ്ക്ക് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.

ശ്രീലക്ഷ്മി ഓട്ടോ ഗാരേജ് എന്ന സ്ഥാപനത്തിൽ നിന്നുള്ള വർക്ക്ഷോപ്പ് മാലിന്യങ്ങൾ ഈ സ്ഥലത്ത് തള്ളിയതിന് സ്ഥാപനമുടമയ്ക്കും സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ സംഭവസ്ഥലത്ത് നിന്ന് ഉടൻ തന്നെ എടുത്തു മാറ്റിക്കുകയും ചെയ്തു. സ്‌ക്വാഡ് പ്രോസ്‌പെരിറ്റി ഫുഡ്സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തള്ളുന്നതായി കണ്ടെത്തി.

മാലിന്യങ്ങൾ തിരികെ എടുത്തു ശാസ്ത്രീയമായി സാംസ്‌ക്കരിക്കാൻ സ്‌ക്വാഡ് നിർദേശം നൽകുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ,കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഞ്ജന പി വി, പ്രേരക് പദ്മജ സി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/290027/district-enforcement-squad-imposes-rs-15000-fine)