തളിപ്പറമ്പ്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ പ്രലേഭനങ്ങള്‍ നല്‍കി പീഡിപ്പിച്ച യുവാവിന് 50 വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ.ചെറുപുഴ തമിരി കഴുക്കല്‍ താളയില്‍ വീട്ടില്‍ മോഹനന്റെ മകന്‍ പ്രമോദ് രാജിനെയാണ്(25) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2022 ജൂലായ്-ആഗസ്ത് മാസങ്ങളിലായിരുന്നു സംഭവം.വെല്‍ഡിംഗ് തൊഴിലാളിയാണ് പ്രതി.ഏഴ് വകുപ്പുകളിലായിട്ടാണ് ശിക്ഷ.അന്നത്തെ ആലക്കോട് ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറാണ് പ്പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
25-year-old man sentenced to 50 years in prison