സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്
May 14, 2025 05:47 PM | By Sufaija PP

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (14/05/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

14/05/2025 മുതൽ 17/05/2025 വരെ: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

കർണാടക തീരം, വടക്കൻ കേരളാ തീരം അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശം, ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 15/05/2025 & 16/05/2025: ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

18/05/2025: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

Rains to continue in the state

Next TV

Related Stories
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

May 14, 2025 08:33 PM

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ...

Read More >>
മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

May 14, 2025 08:28 PM

മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

May 14, 2025 05:51 PM

ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ...

Read More >>
ധർമ്മശാല വെള്ളക്കെട്ട് പ്രശ്നം; കണ്ണൂർ പിഡബ്ലുഡി ഓഫീസിൽ ചർച്ച നടത്തി

May 14, 2025 05:39 PM

ധർമ്മശാല വെള്ളക്കെട്ട് പ്രശ്നം; കണ്ണൂർ പിഡബ്ലുഡി ഓഫീസിൽ ചർച്ച നടത്തി

ധർമ്മശാല വെള്ളക്കെട്ട് പ്രശ്നം; കണ്ണൂർ പിഡബ്ലുഡി ഓഫീസിൽ ചർച്ച...

Read More >>
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 50 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും

May 14, 2025 02:22 PM

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 50 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 50 വർഷം കഠിന തടവും 1.5 ലക്ഷം രൂപ...

Read More >>
ദുബായ് കെഎംസിസി തളിപ്പറമ്പ മണ്ഡലം ബോട്ട് യാത്ര  സംഘടിപ്പിച്ചു

May 14, 2025 02:16 PM

ദുബായ് കെഎംസിസി തളിപ്പറമ്പ മണ്ഡലം ബോട്ട് യാത്ര സംഘടിപ്പിച്ചു

ദുബായ് കെഎംസിസി *തളിപ്പറമ്പ മണ്ഡലം*ബോട്ട് യാത്ര ...

Read More >>
Top Stories










News Roundup