പള്ളിയിൽ ഉറങ്ങാൻ കിടന്ന ഭിന്നശേഷിക്കാരന്റെ പണവും ഫോണും ബേഗും കവർന്ന മോഷ്ടാവ് പിടിയിൽ

പള്ളിയിൽ ഉറങ്ങാൻ കിടന്ന ഭിന്നശേഷിക്കാരന്റെ പണവും ഫോണും ബേഗും കവർന്ന മോഷ്ടാവ് പിടിയിൽ
May 14, 2025 10:44 PM | By Sufaija PP

കണ്ണൂർ: പള്ളിയിൽ ഉറങ്ങാൻ കിടന്നഭിന്ന ശേഷിക്കാരനായ കർണ്ണാടക സ്വദേശിയുടെ പണവും ഫോണും ബേഗും കവർന്ന മോഷ്ടാവ് പിടിയിൽ.ഏച്ചൂർ മുണ്ടേരിമൊട്ടയിലെ പി.കെ.ഹൗസിൽ പി. ഉമ്മറിനെ ( 52 ) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ് ഐ അനുരൂപ്, പ്രൊബേഷൻ എസ്.ഐ.വിനീത്, പോലീസ് ഉദ്യോഗസ്ഥരായ നാസർ, റമീസ്, ബൈജു എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

പാലക്കാട് വാളയാറിൽ വെച്ചാണ് ഇന്നലെ രാത്രിയോടെ പ്രതിയെ പോലീസ് പിടികൂടിയത്.ഇക്കഴിഞ്ഞ നോമ്പുകാലത്താണ് പരാതിക്കാ സ്പദമായ സംഭവം. കാംബസാറിലെ ജൂമാ മസ്ജിദിൽ ഉറങ്ങാൻ കിടന്ന കർണ്ണാടക ചിക് മാംഗ്ലൂർ സ്വദേശിയായ ഇബ്രാഹിമിൻ്റെ 1,43,000 രൂപയും അയ്യായിരം രൂപ വിലവരുന്ന ഫോണുംബേഗുമാണ് പ്രതികവർന്നത്.തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ പോലീസിന് മോഷ്ടാവിൻ്റെ ദൃശ്യം ലഭിച്ചിരുന്നു. മോഷണത്തിന് ശേഷം

നാടുവിട്ട പ്രതി വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്നു. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ടവർ ലൊക്കേഷൻ വാളയാറിൽ ലഭിച്ചതോടെയാണ് പോലീസ്’ പിടികൂടിയത്.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Arrest

Next TV

Related Stories
കനത്ത മഴ; കണ്ണൂർ തളിപ്പറമ്പിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം; മൂന്ന് പേർക്ക് പരിക്ക്

Jun 16, 2025 03:38 PM

കനത്ത മഴ; കണ്ണൂർ തളിപ്പറമ്പിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം; മൂന്ന് പേർക്ക് പരിക്ക്

കനത്ത മഴ; കണ്ണൂർ തളിപ്പറമ്പിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം; മൂന്ന് പേർക്ക്...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

Jun 16, 2025 03:33 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ...

Read More >>
കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ കാണാതായി

Jun 16, 2025 03:28 PM

കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ കാണാതായി

കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ...

Read More >>
ജിയോ സേവനം തകരാറിലായി

Jun 16, 2025 03:24 PM

ജിയോ സേവനം തകരാറിലായി

ജിയോ സേവനം തകരാറിലായി...

Read More >>
വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി

Jun 16, 2025 01:38 PM

വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി

വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി...

Read More >>
സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ

Jun 16, 2025 11:46 AM

സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ

സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ...

Read More >>
Top Stories

News Roundup

https://thaliparamba.truevisionnews.com/