---
title: "കാട് വെട്ടിത്തെളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് വയോധികൻ മരിച്ചു"
english_title: "Snake "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104193/snake"
published_at: "2023-03-20T21:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641889eacb8b0_IMG-20230320-WA0101.jpg"
keywords: []
---

# കാട് വെട്ടിത്തെളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് വയോധികൻ മരിച്ചു

> **Lead Summary:** വയോധികന്‍ പാമ്പുകടിയേറ്റ് മരിച്ചു.വളക്കൈ അംബേദ്കര്‍ കോളനിയിലെ കല്ലേന്‍ നാരായണന്‍ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം മൂന്നോടെ കണ്ണപ്പിലാവില്‍ വെച്ച് പറമ്പില്‍ കയ്യാലകെട്ടുന്നതിന് വേണ്ടി മറ്റ് തൊഴിലാളികളോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴാണ് പാമ്പുകടിയേറ്റത്.ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.സംസ്‌ക്കാരം നാളെ ഉച്ചക്ക് 2 മണിക്ക്.

## Article Content

വയോധികന്‍ പാമ്പുകടിയേറ്റ് മരിച്ചു.വളക്കൈ അംബേദ്കര്‍ കോളനിയിലെ കല്ലേന്‍ നാരായണന്‍ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം മൂന്നോടെ കണ്ണപ്പിലാവില്‍ വെച്ച് പറമ്പില്‍ കയ്യാലകെട്ടുന്നതിന് വേണ്ടി മറ്റ് തൊഴിലാളികളോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴാണ് പാമ്പുകടിയേറ്റത്.ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.സംസ്‌ക്കാരം നാളെ ഉച്ചക്ക് 2 മണിക്ക്.

ഭാര്യ: പങ്കജാക്ഷി. മക്കള്‍: പഞ്ചമി, പൗര്‍ണമി, പവില്‍നാഥ്.

മരുമക്കള്‍: ഷിജിന്‍(കാര്യാമ്പലം), സജീവന്‍(ചെറുപുഴ).

സഹോദരങ്ങള്‍: ദേവി, ലക്ഷ്മി, പരേതയായ കല്യാണി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104193/snake)