കണ്ണൂർ: ബിസിനസുകാരുമായി സൗഹൃദം സ്ഥാപിച്ച യുവതി കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചാലാട് സദാനന്ദമർമേഡ് അപ്പാർട്ട്മെൻ്റിൽ താമസക്കാരനായ ടി.കെ.തുഷാറിൻ്റെ (41) പരാതിയിലാണ് കണ്ണൂർ സിറ്റിയിലെ അതേ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന ജാസ്മിൻ എന്നു വിളിക്കുന്ന കെ.ഷമീമക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്.

ഈ വർഷം ഫെബ്രവരി 12 നും മാർച്ച് ഒന്നിനുമിടയിലാണ് പരാതിക്കാ സ്പദമായ സംഭവം. മലേഷ്യയിൽ ബിസിനസ് ആണെന്ന് പരിചയപ്പെടുത്തിയ യുവതി പഴയങ്ങാടിയിൽ ജി ഗോൾഡ് എന്ന സ്ഥാപനം നടത്തിവരികയാണെന്നും പറഞ്ഞ് വിശ്വാസം നേടിയെടുത്ത് പരാതിക്കാരനും ബിസിനസ് പങ്കാളിയും പണം നൽകിയ ശേഷം കോടികളുടെ നിക്ഷേപ തട്ടിപ്പുനടത്തി മുങ്ങിയ കാസറഗോഡ് ജിബി ജി നിധി ലിമിറ്റഡിൽ നിക്ഷേപിച്ച തുക തിരിച്ചെടുക്കാൻ സഹായിക്കാമെന്നും മലേഷ്യയിൽ നിന്നും കൊണ്ടുവന്ന സ്വർണ്ണാഭരണങ്ങൾ പഴയങ്ങാടിയിലെ ജി ഗോൾഡ് എന്ന സ്ഥാപനത്തിൽ നിന്നും കുറഞ്ഞ വിലയ്ക്ക് തരാമെന്നും കൂടിയ വിലയുള്ള ഐ.ഫോൺ 16 – പ്രൊമൊബൈൽ ഫോൺ കുറഞ്ഞ വിലയ്ക്ക് മലേഷ്യയിൽ നിന്നും കൊണ്ടുവന്ന് തരാമെന്നും വിശ്വസിപ്പിച്ച് പല തവണകളായി ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടും 10 ലക്ഷം രൂപ കൈക്കലാക്കി പരാതിക്കാരനെയും ബിസിനസ് പങ്കാളിയേയും വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
case filed