തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരങ്ങളിൽ പെട്രോൾ ചെയ്തു വരവേ കോളേജ് പരിസരത്തോട് ചേർന്ന് പൊതു സ്ഥലത്ത് റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തി. 62 സെൻ്റീമീറ്റർ നീളമുള്ളതും 22 ശിഖരങ്ങൾ ഉള്ളതുമായ ചെടിയാണ് കണ്ടെത്തിയത്.
ഈ മേഖലയിൽ കഞ്ചാവ് ഉപയോഗമുള്ളതായി വിവരം കിട്ടിയതിനാൽ പെട്രോളിംങ് ശ്കതമാകുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ എബിതോമസ് അറിയിച്ചു പാർട്ടിയിൽ അസ്സി. എക്സൈസ് ഇൻസ്പെക്ടർ മാരായ അഷറഫ് മലപ്പട്ടം , മനോഹരൻ പി. പി. എന്നിവരും ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ നികേഷ് കെ വി. , വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത. എം. വി എന്നിവരുമുണ്ടായിരുന്നു.
Cannabis plant found