കണ്ണൂർ കുറുമാത്തൂർ പൂമംഗലത്ത് കൂറ്റൻ ചരക്ക് ലോറി നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറും മതിലും തകർത്ത് മറിഞ്ഞു ഡൈവറും ക്ലനറും അത്ഭുതകരമായി രക്ഷപ്പെട്ടു. പൂമംഗലം-പറവളം അപകടം നടന്നത്.

നിസാര പരിക്കേറ്റ ഡ്രൈവറുടെ സഹായി മധ്യപ്രദേശ് ഇൻഡോർ സ്വദേശി അനിലിനെ പരിയാരം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂനത്തെ പ്ലൈവുഡ് കമ്പനിയിൽ നിന്ന് പ്ലൈവുഡ് കയറ്റി വരികയായിരുന്നു ലോറി. മധ്യ പ്രദേശിലെ ഇൻ്റോറിലേക്ക് ചരക്ക് കൊണ്ടുപോവുന്നത്. അനിലിനെ കൂടാതെ മധ്യപ്രദേശ് സ്വദേശിയായ ഡ്രൈവറുമാണ് 14 ചക്രമുള്ള വണ്ടിയിലുണ്ടായിരുന്നത്. പൂമംഗലം-പറവളം റോഡിലെ വലിയ ഇറക്കത്തിൽ വെച്ച് ലോറിയുടെ ആക്സിൽ തകരാറിലായതാണ് അപകടത്തിനിടയാക്കിയത്.
നിയന്ത്രണം വിട്ട ലോറി സമീപത്തെ വൈദ്യുതി ട്രാൻസ്ഫോമർ ഇടിച്ചു തകർത്തു. ഇതിനടുത്ത് സ്ഥിതി ചെയ്യുന്ന വടക്കിനി പുരയിൽ സഹദേവൻ എന്ന ബാബുവിൻ്റെ വീട്ടുമതിലും തകർത്താണ് ലോറി മറിഞ്ഞത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും, ബൈക്ക് , സ്കൂട്ടി , വീടിൻ്റെ ഗ്ലാസ്, ചുമർ എന്നിവയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വൈദ്യുതിലൈൻ റോഡിലേക്ക് പൊട്ടിവീണ അവസ്ഥയിലുമായിരുന്നു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
A large goods lorry