പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിയുമായി കേരള പോലീസ്

പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിയുമായി കേരള പോലീസ്
Dec 31, 2024 03:16 PM | By Sufaija PP

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിയുമായി കേരള പോലീസ്. ഷോപ്പിംഗ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളിൽ പെട്രോളിംഗും നിരീക്ഷണവും കർശനമാക്കും. വിവിധ ജില്ലകളിൽ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പരിശോധനകൾക്കായി പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും കേരള പോലീസ് അറിയിച്ചു. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകൾ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോൺ നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് വിശദീകരിച്ചു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസ പ്രകടനങ്ങൾ എന്നിവ ബോർഡർ സീലിംഗിലൂടെയും കർശന വാഹന പരിശോധനയിലൂടെയും തടയുമെന്നും പോലീസ് അറിയിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങൾക്കും വനിതകൾക്കും വിദേശികൾക്കും സുരക്ഷ ഉറപ്പാക്കും. മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പട്രോളിംഗുകൾ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിൽ പോലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി

Kerala Police

Next TV

Related Stories
ജനുവരി  22 ന് അദ്ധ്യാപകരും ജീവനക്കാരും പണി മുടക്കുന്നു; പണിമുടക്ക് നോട്ടീസ് നൽകി

Jan 3, 2025 10:03 PM

ജനുവരി 22 ന് അദ്ധ്യാപകരും ജീവനക്കാരും പണി മുടക്കുന്നു; പണിമുടക്ക് നോട്ടീസ് നൽകി

ജനുവരി 22 ന് അദ്ധ്യാപകരും ജീവനക്കാരും പണി മുടക്കുന്നു; പണിമുടക്ക് നോട്ടീസ്...

Read More >>
കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബ് നിർവ്വാഹക സമിതി യോഗം  സംഘടിപ്പിച്ചു; ഭാരവാഹികളെ തിരഞ്ഞെടുത്തു

Jan 3, 2025 09:58 PM

കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബ് നിർവ്വാഹക സമിതി യോഗം സംഘടിപ്പിച്ചു; ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബ് നിർവ്വാഹക സമിതി യോഗം സംഘടിപ്പിച്ചു; ഭാരവാഹികളെ...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് ലൈബ്രറേറിയൻസ് സംഗമവും എം.ടി അനുസ്മരണവും സംഘടിപ്പിച്ചു

Jan 3, 2025 09:55 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് ലൈബ്രറേറിയൻസ് സംഗമവും എം.ടി അനുസ്മരണവും സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ പഞ്ചായത്ത് ലൈബ്രറേറിയൻസ് സംഗമവും എം.ടി അനുസ്മരണവും...

Read More >>
ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് നാളെ

Jan 3, 2025 07:04 PM

ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് നാളെ

ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ്...

Read More >>
ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിനെതിരെ കേസ്

Jan 3, 2025 07:02 PM

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിനെതിരെ കേസ്

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിനെതിരെ...

Read More >>
സ്കൂൾ ബസ് അപകടം: അധികൃതരുടെ അനാസ്ഥ, കെഎസ്‌യു ആർടിഒ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു

Jan 3, 2025 04:56 PM

സ്കൂൾ ബസ് അപകടം: അധികൃതരുടെ അനാസ്ഥ, കെഎസ്‌യു ആർടിഒ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു

സ്കൂൾ ബസ് അപകടം: അധികൃതരുടെ അനാസ്ഥ, കെഎസ്‌യു ആർടിഒ ഓഫീസിലേക്ക് പ്രതിഷേധം...

Read More >>
Top Stories

News Roundup

Entertainment News