തലശ്ശേരി:ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷനും എടവണ ഫിറ്റ്‌നസ് ക്ലബ് ആൻഡ് ടി കെ ഫിറ്റ് തലശേരിയും സംഘടിപ്പിക്കുന്ന മിസ്റ്റർ ആൻഡ് മിസ് കണ്ണൂർ, ശരീരസൗന്ദര്യ മത്സരം ടൗൺ ഹാളിൽ നാലിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പകൽ രണ്ടിന് നഗരസഭാ ചെയർമാൻ കെ എം ജമുനറാണി ഉദ്ഘാടനംചെയ്യും. ജില്ലയിലെ നൂറോളം ജിമ്മുകളിൽനിന്ന് 450 പേർ വിവിധ കാറ്റഗറികളിലായി മത്സരിക്കാനെത്തും.
ഭാരനിർണയം രാവിലെ എട്ടിന് തുടങ്ങും. സംസ്ഥാന-ജില്ലാ സ്പോട്‌സ് കൗൺസിലുകളുടെ അംഗീകാരത്തോടെയാണ് മത്സരമെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ടി നൗഷൽ തലശേരി, കെ പി തജ്‌വീർ, വി വിനീഷ്, പി അനഘ, എം സായന്തന, എ ജയരാജൻ, ടി കെറിയാസ്, ടി ശ്രീജേഷ്, വിരജിത്ത് എന്നിവർ പങ്കെടുത്തു.
District Body Building Championship