കണ്ണൂർ:അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുക ,പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക,ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശിഖകൾ പൂർണ്ണമായും അനുവദിക്കുക,ലീവ് സറണ്ടർ മരവിപ്പിച്ച നടപടികൾ പിൻവലിക്കുക.മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുകകേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജനുവരി 22 ന് നടക്കുന്ന സൂചന പണിമുടക്ക് നോട്ടീസ് കണ്ണൂർ ജില്ലാ കളക്ടർക്ക് അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതിക്കു വേണ്ടി ജോയിൻ്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എം എസ് സുഗൈതകുമാരി നൽകി.
നോട്ടീസ് നൽകുന്നതിന് മുന്നോടിയി പ്രകടനവും യോഗവും നടന്നു.എ കെ എസ് ടി യു സംസ്ഥാന കമ്മറ്റി അംഗം എം സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ജോയിൻ്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ
ജെ ഹരിദാസ്,നാരായണൻ കുഞ്ഞിക്കണ്ണോത്ത്,കെ വി രവീന്ദ്രൻ,എ കെ എസ് ടി യു ജില്ലാസെക്രട്ടറി വി രാധാകൃഷ്ണൻ ,പ്രസിഡൻ്റ്എസ് എ ജീവാനന്ദ് ,കെ ജി ഒ എഫ് ജില്ലാ സെക്രട്ടറി, കെ കെ ആദർശ്,ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറിറോയി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ടി എസ് പ്രദീപ് ,മനീഷ് മോഹൻ,കെ ടി റഷീദ്,ഇ സി രമേശൻ,ബീന കൊരട്ടി,റെജി കെ ജേക്കബ്ബ് എന്നിവർ നേതൃത്വം നൽകി.
Teachers and staff strike on January 22