മാലിന്യ മുക്ത നവകേരളം ആന്തൂർ നഗരസഭ വലിച്ചെറിയൽ മുക്ത വാരാചരണത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് കോൾ മൊട്ടയിൽ അവബോധ സദസും കച്ചവടക്കാർക്ക് ബോധവൽക്കരണപരിപാടിയും സംഘടിപ്പിച്ചു.
പരിപാടി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ മുകുന്ദൻ ഉദ്ഘടനം ചെയ്തു.സെക്രട്ടരി പി.എൻ. അനീഷ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വാ ജോസഫ് നന്ദിയും പറഞ്ഞു.
കൗൺസിലർ ശ്രീഷ , എം.എം. രാമചന്ദ്രൻ, എം.വി. വേണു ഗോപാലൻ, സി.കെ. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കോൾ മൊട്ട മുതൽ കോടല്ലൂർ ഉദയ ക്ലബ്ബ് വരെ റോഡ് ശുചീകരിച്ചു.
കൗൺസിലർ മാർ, ആരോഗ്യ വിഭാഗം ജീവനക്കാർ,ഹരിത കർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ,വ്യാപാരി വ്യവസായികൾ , റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
awarenes class