തളിപ്പറമ്പ്: സ്‌കുൾ ബസ്സ് മറിഞ്ഞ് കുറുമാത്തൂർ ചിൻമയ സ്കുൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി നേദ്യ എസ് രാജേഷ് മരിക്കാൻ ഇടയായ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബ് നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻഎം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു.
ഭാരവാഹികളായി
പി സുരേഷ് (പ്രസിഡണ്ട്),
ടി ജയദേവൻ,
ജി ജയനി
(വൈസ് പ്രസിഡണ്ട്മാർ),
ടി രോഷിൽ (സെക്രട്ടരി ),
എം രമണൻ,
പി വി ഷിജു
(ജോ: സെക്രട്ടറിമാർ),
പി സുമേഷ് (ട്രഷറർ),
ടി വി അനൂപ്(ആർട്സ് കൺവീനർ),
ജി ശ്രീജിത്ത് ( സ്പോർട്ട്സ് കൺവീനർ),
പി രാജേന്ദ്രൻ(ഓഡിറ്റർ)എന്നിവരെ തെരഞ്ഞെടുത്തു .
Kottaram Brothers Arts and Sports Club