പഴയങ്ങാടി: ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം ഉണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ഗൃഹനാഥൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിനെതിരെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു. ഏഴോം അടുത്തിലയിലെ ആർ.സുരേഷ് കുമാറിൻ്റെ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനും ഡിസംബർ 17 നുമിടയിൽ ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും 48, 34, 875 രൂപ മൊബൈൽ ബേങ്കിംഗ് വഴിയും ഓൺലൈൻ ട്രാൻസാക്ഷൻ വഴിയും കൈപ്പറ്റിയ ശേഷം പ്രതി ലാഭമോ നിക്ഷേപ മോതുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Cheating in the name of online trading