സ്കൂൾ ബസ് അപകടം: അധികൃതരുടെ അനാസ്ഥ, കെഎസ്‌യു ആർടിഒ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു

സ്കൂൾ ബസ് അപകടം: അധികൃതരുടെ അനാസ്ഥ, കെഎസ്‌യു ആർടിഒ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു
Jan 3, 2025 04:56 PM | By Sufaija PP

തളിപ്പറമ്പ കുറുമാത്തൂരിൽ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥ വ്യക്തമാണെന്നാരോപിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റീജിയണൽ ആർ.ടി.ഒ ഓഫിസിലേക്ക് ഇരച്ചു കയറി പ്രതിഷേധം.

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി നീട്ടി നൽകിയ ഗതാഗത മന്ത്രിയുടെ തീരുമാനം അനാസ്ഥയുടെ തെളിവാണെന്നും വിദ്യാർത്ഥികളെ കൊലക്ക് കൊടുക്കാൻ നേതൃത്വം കൊടുക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ ആരോപിച്ചു.

കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നും സ്കൂൾ അധികൃതരെ പഴിചാരി സർക്കാർ സംവിധാനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ അധികാരികൾക്ക് കഴിയില്ലെന്നും ബസുകളുടെ ഫിറ്റ്നസ്സ്,ബസ് ഡ്രൈവറുടെ നിയമനം എന്നിവയിൽ സുതാര്യതയും ജാഗ്രതയും ഉറപ്പ് വരുത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു പ്രതിഷേധം.

കണ്ണൂർ റീജിയണൽ ഓഫിസിലേക്ക് ഇരച്ച് കയറിയ കെ.എസ്.യു പ്രവർത്തകർ റീജിയണൽ ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണനെ ഓഫീസിനകത്ത് തടഞ്ഞുവെച്ചു.തുടർന്ന് ടൗൺ എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നേതാക്കളുൾപടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഷമ്മാസ്,ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ,സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,ജില്ലാ വൈസ് പ്രസിഡന്റുമാരായ രാഗേഷ് ബാലൻ,ഹരികൃഷ്ണൻ പാളാട്,അർജുൻ കോറോം,അക്ഷയ് കല്യാശ്ശേരി,സൂരജ് പരിയാരം,നവനീത് ഷാജി,അർജുൻ ചാലാട്,വൈഷ്ണവ് കായലോട്,ശ്രീരാഗ് പുഴാതി,പ്രകീർത്ത് മുണ്ടേരി,ദേവനന്ദ കാടാച്ചിറ എന്നിവർ നേതൃത്വം നൽകി.

KSU organized protest at RTO office

Next TV

Related Stories
ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, തുക പലിശ സഹിതം തിരിച്ചു പിടിക്കും

Jan 4, 2025 10:23 PM

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, തുക പലിശ സഹിതം തിരിച്ചു പിടിക്കും

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, തുക പലിശ സഹിതം തിരിച്ചു...

Read More >>
കടമ്പേരി സൗത്ത്, നോർത്ത് ബി ജെ പി ബൂത്ത് കമ്മറ്റികൾ രൂപീകരിച്ചു

Jan 4, 2025 10:21 PM

കടമ്പേരി സൗത്ത്, നോർത്ത് ബി ജെ പി ബൂത്ത് കമ്മറ്റികൾ രൂപീകരിച്ചു

കടമ്പേരി സൗത്ത്, നോർത്ത് ബി ജെ പി ബൂത്ത് കമ്മറ്റികൾ...

Read More >>
അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട്ടിയത് 70 കോടി

Jan 4, 2025 10:15 PM

അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട്ടിയത് 70 കോടി

അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട്ടിയത് 70...

Read More >>
സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Jan 4, 2025 10:13 PM

സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍...

Read More >>
തളിപ്പറമ്പ് നഗരസഭ പരിധിയിൽ തട്ടുകടകൾക്കുണ്ടായിരുന്ന നിരോധനം നീക്കി, തിങ്കളാഴ്ച മുതൽ പ്രവർത്തിക്കാം

Jan 4, 2025 08:27 PM

തളിപ്പറമ്പ് നഗരസഭ പരിധിയിൽ തട്ടുകടകൾക്കുണ്ടായിരുന്ന നിരോധനം നീക്കി, തിങ്കളാഴ്ച മുതൽ പ്രവർത്തിക്കാം

തളിപ്പറമ്പ് നഗരസഭ പരിധിയിൽ തട്ടുകടകൾക്കുണ്ടായിരുന്ന നിരോധനം നീക്കി, തിങ്കളാഴ്ച മുതൽ...

Read More >>
കണ്ണൂർ സി എച്ച് സെൻറർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇ.അഹമ്മദ് ഐ പി പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ജനുവരി 18ന്

Jan 4, 2025 06:09 PM

കണ്ണൂർ സി എച്ച് സെൻറർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇ.അഹമ്മദ് ഐ പി പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ജനുവരി 18ന്

കണ്ണൂർ സി എച്ച് സെൻറർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇ.അഹമ്മദ് ഐ പി പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ജനുവരി...

Read More >>
Top Stories