കരീബിയൻസ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് ഉണ്ടപ്പറമ്പ് മൈതാനിയിൽ തുടങ്ങും. വൈകുന്നേരം 7 മണിക്ക് സ്പീക്കർ ഉദ്ഘാടനം ചെയ്യും. കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ താരങ്ങൾ അടങ്ങിയ 24 ടീമുകളാണ് മത്സരിക്കുക. ഓരോ ടീമിലും മൂന്നു വിദേശ താരങ്ങൾ ഉൾപ്പെടെ അണിനിരക്കും. ഉദ്ഘാടനം മത്സരത്തിൽ യൂറോ സ്പോർട്സ് പടന്ന റിയൽ എസ് സി തെന്നലുമായി ഏറ്റുമുട്ടും. 6000 പേർക്ക് ഇരിക്കാവുന്ന ഇരുമ്പു ഗാല്ലറിയുടെ പണി പൂർത്തിയായിട്ടുണ്ട്.
Sevens Football Tournament